തിരുവനന്തപുരം: ഏതിനം വാഴപ്പഴം വാങ്ങിയാലും കൈപൊള്ളുന്ന അവസ്ഥയാണിപ്പോള്‍.ഏത്തന് കൂടുകയല്ലാതെ വിലകുറയുന്നതേയില്ല.ഒരു കിലോയ്ക്ക് 80-85 രൂപവരെയായി ഇപ്പോൾ പൊതുവിപണി വില.
ഒരു പഴത്തിന് 10-15 രൂപ വരെ നല്‍കണം. ഹോര്‍ട്ടികോര്‍പ്പിലാകട്ടെ കിലോയ്ക്ക് 75 രൂപയാണ്. നാടന്‍ ഏത്തന് 90 വരെ കൊടുക്കണം. രസകദളിക്ക് പൊതുവിപണിയില്‍ 70-75 ഉം ഹോര്‍ട്ടികോര്‍പ്പില്‍ 68 രൂപയുമാണ്.
ഏത്തന് മാത്രമല്ല, കപ്പ, റോബസ്റ്റ, പാളയംതോടന്‍, പൂവന്‍ എന്നിവയ്‌ക്കും വില കൂടുതലാണ്. കപ്പപഴത്തിന് പൊതുവിപണിയില്‍ 65 വരെയായപ്പോള്‍ ഹോര്‍ട്ടികോര്‍പ്പില്‍ 58 രൂപയാണ്. പാളയംതോടന്‍ 40, റോബസ്റ്റ- 45, പൂവന്‍ -50 എന്നിങ്ങനെയാണ് പൊതുവിപണിയില്‍. ഹോര്‍ട്ടികോര്‍പ്പില്‍ നേരിയ വ്യത്യസമേയുള്ളൂ. പാളയംതോടന്‍ -35, റോബസ്റ്റ- 35, പൂവന്‍ -45.
കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ മഴയിലുണ്ടായ കൃഷിനാശമാണ് വിളവെടുപ്പ് സീസണായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ വാഴപ്പഴത്തിന് ക്ഷാമം ഉണ്ടാകുകയും വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്തത്