NEWS

പാസഞ്ചര്‍, മെമു ട്രെയിനുകൾ ജൂലായ് 25 മുതല്‍ ഓടിത്തുടങ്ങും

പാലക്കാട്: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച എല്ലാ പാസഞ്ചര്‍, മെമു ട്രെയിനുകളും ജൂലായ് 25 മുതല്‍ സ്‌പെഷ്യല്‍ ട്രെയിനായി സര്‍വീസ് പുന:രാരംഭിക്കും.
പാസഞ്ചറിലും മെമുവിലും സ്ഥിരമായി യാത്ര ചെയ്തിരുന്ന ജോലിക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും തുടര്‍ച്ചയായുള്ള ആവശ്യത്തെ തുടര്‍ന്നാണ് ട്രെയിനുകള്‍ പുന:സ്ഥാപിച്ചത്.
എന്നാല്‍ നേരത്തെയുണ്ടായിരുന്ന പാസഞ്ചര്‍ ടിക്കറ്റ് നിരക്കുകള്‍ക്ക് പകരം ഉയര്‍ന്ന എക്‌സ്‌പ്രസ് നിരക്കാണ് ഈടാക്കുക. ഏറ്റവും കുറഞ്ഞ നിരക്ക് 30 രൂപയാണ്. സീസണ്‍ ടിക്കറ്റ് അനുവദിക്കും.
പാസഞ്ചര്‍ പുന:സ്ഥാപിക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതിയില്ലാത്തതിനാലാണ് സ്‌പെഷ്യല്‍ ട്രെയിനായി ഓടിക്കുന്നത്. അതിനാലാണ് കൂടിയ നിരക്ക് നല്‍കേണ്ടിവരുന്നതും

Back to top button
error: