കടലാടിയരി കടലാടി ഇല ഇടിച്ചുപിഴിഞ്ഞ നീരില്‍ അരച്ച് ലേപനം ചെയ്താല്‍ പാമ്ബുവിഷം കുറയും.തേള്, പഴുതാര എന്നിവയുടെ വിഷം ശമിക്കുന്നതിനും നല്ലതാണ്.ത്വക് രോഗങ്ങള്‍ക്കും ശ്രേഷ്ഠമായ ഔഷധമാണ് കടലാടി
അമരാന്തേസി സസ്യകുടുംബത്തിലെ അംഗമാണ് കടലാടി. ഏകവർഷ സസ്യമായ കടലാടിയുടെ ശാസ്ത്ര നാമം അകിരാന്തസ് ആസ്പിറ എന്നാണ്. സംസ്കൃതത്തിൽ ഇതിന് അപാമാർഗ, മയൂര:, ശിഖരീ, മർക്കടപിപ്പലീ, ദുർഗ്രഹ:, കരമഞ്ജരി, ഇന്ദുലേഖ എന്നീ പേരുകൾ പറഞ്ഞു വരുന്നു.
കടലാടി പ്രധാനമായും രണ്ടു തരത്തിലുണ്ട്.വെളുത്ത പൂവുള്ളതും ചുവന്ന പൂവുള്ളതും.കടന്നൽ, തേനീച്ച, ഉറുമ്പുകൾ എന്നിവയുടെ കടിയേറ്റാലും പുഴുക്കടി ഉണ്ടായാലും കടലാടിയുടെ ഇല ചതച്ച് ആ നീര് കടിയേറ്റ ഭാഗത്ത് വയ്ക്കുന്നത് നല്ലതാണ്. തേനീച്ചയുടെയും കടന്നലിന്റെയും മുള്ള് വേഗം ഊരിപ്പോരാനും നീര് വറ്റാനും കടലാടി സഹായിക്കും.
കഫം, വാതം, മുറിവുകൾ, അൾസർ ഉൾപ്പെടെയുള്ള ഉദരരോഗങ്ങൾ, കർണരോഗങ്ങൾ, അതിസാരം, ദന്തരോഗം ഇവ ശമിപ്പിക്കാൻ അത്യുത്തമമാണ് കടലാടി.വിത്തിൽ ഹൈഡ്രോകാർബണും സാപോണിനും അടങ്ങിയിരിക്കുന്നു.വേരിലെ ഗ്ലൈക്കോസൈഡിക്ക് അംശത്തിൽ ഒലിയാനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
കടലാടി കത്തിച്ച് കിട്ടുന്ന ചാരത്തിൽ ധാരാളം പൊട്ടാഷ് അടങ്ങിയിരിക്കുന്നു.ചിലർ ഉദരരോഗങ്ങൾക്ക് ഈ ചാരം തേനുമായി ചേർത്തു കഴിക്കാറുണ്ട്. പല്ലുവേദന ഉണ്ടാകുമ്പോൾ വേര് ചതച്ചെടുത്ത് പല്ലു തേക്കുന്നത് നല്ലതാണ്. കടലാടി സമൂലം ഉണക്കി കത്തിച്ച് വെള്ളത്തിൽ കലക്കി ഈ വെള്ളം തെളിച്ചെടുത്ത് കഴിച്ചാൽ വയറുവേദന ഭേദമാകും.വയറിളക്കം മാറുന്നതിന് കടലാടിയുടെ വിത്തരച്ച് പശുവിൻ പാലുമായി ചേർത്ത് കഴിച്ചാൽ മതി.
കടലാടിയില ചുണ്ണാമ്പ്, വെളുത്തുള്ളി എന്നിവ ഒരേ അളവിലെടുത്ത് അരച്ച് മുറിവിൽ വച്ചു കെട്ടിയാൽ മുറിവുണങ്ങും.കടലാടിയില ഉണക്കിപ്പൊടിച്ച് തേനുമായി ചേർത്ത് കഴിക്കുന്നത് അതിസാരം ശമിപ്പിക്കും.
കടലാടിയരി കടലാടി ഇല ഇടിച്ചുപിഴിഞ്ഞ നീരില്‍ അരച്ച് ലേപനം ചെയ്താല്‍ പാമ്ബുവിഷം കുറയും. തേള്, പഴുതാര എന്നിവയുടെ വിഷം ശമിക്കുന്നതിനും നല്ലതാണ്.ത്വക് രോഗങ്ങള്‍ക്കും ശ്രേഷ്ഠമായ ഔഷധമാണ് കടലാടി.
. വന്‍കടലാടി കത്തിച്ചാല്‍ കിട്ടുന്ന ഭസ്മം വെള്ളത്തില്‍ കലക്കി തെളിനീര് എടുത്ത ശേഷം കിട്ടുന്ന ഭസ്മം, തെളിനീരിന്റെ നാലിലൊന്ന് എള്ളെണ്ണ ചേര്‍ത്ത് അരക്ക് മധ്യപാകത്തില്‍ തൈലം കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന, ചെവിയ്ക്കുള്ളിലെ ചൊറിച്ചില്‍ ഇവയ്ക്ക് ശമനം കിട്ടും. വന്‍കടലാടി ഉണക്കി പൊടിച്ചത് 60 ഗ്രാം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിക്കുക. 100 മില്ലി വീതം തേന്‍ മേമ്ബൊടി ചേര്‍ത്ത് രണ്ട് നേരം സേവിച്ചാല്‍ ന്യുമോണിയ, ചുമ ഇവ മാറും.
വന്‍കടലാടി കത്തിച്ച് ഭസ്മമെടുത്ത് വെള്ളത്തില്‍ കലക്കി ആ വെള്ളം ഉപയോഗിച്ച് ഫംഗസ് ബാധയുള്ള ശരീരഭാഗം കഴുകിയാല്‍ ഫംഗസ് ബാധ മാറും.വേര് വെന്ത് വായില്‍ കൊണ്ടാല്‍ പല്ലുവേദനയും വായപ്പുണ്ണും ശമിക്കും. ഈ കഷായം കൊണ്ട് കഴുകിയാല്‍ സിഫിലിസ് വ്രണം മാറിക്കിട്ടും. വേര് വാറ്റിയെടുക്കുന്ന അര്‍ക്കം ഒരു ഔണ്‍സ് വീതം രണ്ട് നേരം സേവിച്ചാല്‍ എല്ലാ ആര്‍ത്തവദോഷവും മാറിക്കിട്ടും.
ആന്ധ്ര പ്രദേശിലെ വനവാസികൾ കടാലാടിയുടെ വള്ളി പ്രസവത്തിനു ബുദ്ധിമുട്ട് വരുന്ന അവസരത്തിൽ അടിവയറിൽ കെട്ടുന്നതായി പറയപ്പെടുന്നു.
ഗര്‍ഭാശയത്തിലും യോനിയിലും ഉണ്ടാകുന്ന അണുബാധ, വീക്കം, മുറിവുകള്‍ തുടങ്ങിയ രോഗങ്ങളില്‍ കടലാടിയുടെ ഇല അരച്ചു വൈദ്യ സഹായത്തോടെ പുരട്ടുകയും അപാമാര്‍ഗ്ഗയുടെ ഇല ചതച്ചിട്ടു വെന്ത വെള്ളം കൊണ്ട് കഴുകുകയും ചെയ്താല്‍ രോഗശമനമുണ്ടാകും. സ്ത്രീകളിലെ രക്തം പോക്കിനും ഈ ഔഷധം ഉത്തമാണ്.
യൂറിനറി ഇൻഫക്ഷന് ഒരു പിടി ചെറുകടലാടി വെന്ത വെള്ളം മൂന്നു ഗ്ലാസ് മൂന്നു മണിക്കൂർ കൊണ്ട് കുടിക്കുക.ഇൻഫക്ഷൻ ശമിച്ചിരിക്കും.തുടർന്ന് രണ്ടു ദിവസം രാവിലെയും വൈകിട്ടും ഓരോ ഗ്ലാസ് കഴിക്കാവുന്നതാണ്.
അതിസാരത്തിന് കടലാടിയുടെ ഇല ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിച്ചാൽ നന്നായിരിക്കും ചെവിവേദന , ചെവിപഴുപ്പ് എന്നീ രോഗങ്ങൾക്ക് കടലാടി സമൂലം ഔഷധമായി ഉപയോഗിക്കുന്നു. ചുമ, ആസ്മ തുടങ്ങിയ രോഗങ്ങൾക്ക് കടലാടിയുടെ കായ തേനിൽച്ചേർത്ത് അരച്ച് ഔഷധമായി ഉപയോഗിക്കുന്നു. സിദ്ധവൈദ്യത്തിൽ കടലാടി പേപ്പട്ടി വിഷത്തിന് ഫലപ്രദമായ മരുന്നായി ഉപയോഗിക്കുന്നു.
ചെറുകടലാടി സമൂലം ഒരു കിലോ ഉണക്കി അതിൽ 100 ഗ്രാം കുരുമുളക് ചേർത് പൊടിച്ച് അതിൽ തേനും തേനിൻ്റെ ഇരട്ടി നെയ്യും ചേർത് നെല്ലിക്കാ വലുപ്പത്തിൽ ദിവസവും രണ്ടു നേരം സേവിക്കുക. മൂലക്കുരു ശ്രമിക്കും
ചെറു കടലാടിയും പച്ച മഞ്ഞളും കല്ലുപ്പും അരി കാടിയിൽ അരച്ചിട്ടാൽ ചതവിനും ഉളുക്കിനും നല്ലതാണ്.
ഇത്രയേറെ ഔഷധമൂല്യമുള്ള കടലാടിയെ അധികമാരും നട്ടു വളർത്താറില്ല. മുള്ളു പോലുള്ള വിത്തുകൾ മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തിൽ പറ്റിപ്പിടിച്ചാണ് വിത്തു വിതരണം ചെയ്യപ്പെടുന്നത്.
(വൈദ്യ നിർദ്ദേശത്തോട് കൂടി മാത്രം ചികിത്സ നടത്തുക)