NEWS

ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ പ്രമേഹം നിയന്ത്രിക്കാം

ക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.

പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍, അതുമാത്രമല്ല, ചില ഭക്ഷണങ്ങളും പ്രമേഹ രോഗത്തെ വിളിച്ചുവരുത്തും.

• പഴച്ചാറുകള്‍

Signature-ad

മധുരമുളള പഴച്ചാറുകളില്‍ കൂടുതലായി കുടിക്കുന്നത് പലപ്പോഴും പ്രമേഹരോഗം വിളിച്ചുവരുത്തും.

• കേക്കിലെ ക്രീം

കേക്കുകള്‍ വീട്ടില്‍ തയ്യാറാക്കിയാലും കടയില്‍ നിന്ന് വാങ്ങിയാലും ടോപ്പിങ് ക്രീം കഴിക്കാതിരിക്കുക. ഇതിലാണ് ഏറ്റവുമധികം മധുരം അടങ്ങിയിരിക്കുന്നത്.

• കാന്‍ഡ് ജ്യൂസ്

കുപ്പിയിലും പാക്കറ്റിലുമാക്കി കിട്ടുന്ന കൃത്രിമ പഴച്ചാറുകളില്‍ അനുവദനീയമായ തോതില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം കാന്‍ഡ് ജ്യൂസ് പൂര്‍ണമായും ഒഴിവാക്കുക.

• ചോക്ലേറ്റ് മില്‍ക്

ചോക്ലേറ്റ് മില്‍കില്‍ കോകോയുടെയും മധുരമേറിയ ചാറിന്‍റെയും അംശം കൂടുതലായതിനാല്‍ പ്രമേഹ രോഗം വരാനുളള സാധ്യത കൂടുതലാണ്.

• ബ്രെഡ്

ബ്രെഡ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മളെല്ലാവരും ബ്രെഡ് കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക. എന്നാല്‍ ഇവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. പ്രത്യേകിച്ച്‌ വെളള ബ്രെഡ്. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കുക.

• സിറപ്പുകള്‍

പഴങ്ങള്‍ സിറപ്പുകളുടെ രൂപത്തില്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ കൃത്രിമമായി മധുരം ചേര്‍ത്തിരിക്കും. അതിനാല്‍ ഇതും പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുക.

 

 

• ഫ്രെഞ്ച് ഫ്രൈസ്

ഉരുളക്കിങ്ങ് കൊണ്ട് ഉണ്ടാക്കുന്ന ഫ്രെഞ്ച് ഫ്രൈസ് ഇന്നത്തെ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുളളതാണ്. എന്നാല്‍, ഇവ അധികമായി കഴിക്കുന്നത് നിങ്ങളുടെ ബ്ലഡ് ഷുഗര്‍ കൂട്ടും.

Back to top button
error: