NEWS

ചന്ദ്രൻ ഭൂമിയോട് കൂടുതൽ അകന്നാൽ ലോകത്ത് എന്ത് സംഭവിക്കും?

ഭൂമി കഴിഞ്ഞാൽ ഒരുപക്ഷേ മനുഷ്യന് ഏറ്റവും പ്രിയപ്പെട്ടതായി തോന്നുന്നത് ചന്ദ്രൻ തന്നെയായിരിക്കും. എന്നാൽ ഈ ചന്ദ്രൻ ഒരിക്കൽ അപ്രത്യക്ഷ്യമായാൽ എന്തൊക്കെ കാര്യങ്ങൾ നമുക്ക് അഭിമുഖീകരിക്കേണ്ടി വരും. ചന്ദ്രൻ ഇല്ലാത്ത ഒരു ഭൂമിയെപറ്റി നമ്മൾ ചിന്തിക്കുകയാണെങ്കിലോ.?
മനുഷ്യന്റെ ഗുരുത്വാകർഷണബലം അടക്കമുള്ള കാര്യങ്ങളിൽ ചന്ദ്രന്റെ സാന്നിധ്യം വളരെ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.ആദ്യകാലങ്ങളിൽ ചന്ദ്രൻ ഭൂമിയുടെ അരികിൽ ആയിരുന്നു സ്ഥിതിചെയ്തിരുന്നത്. പിന്നെയാണ് ചന്ദ്രൻ പതിയെ ഭൂമിയിൽ നിന്നും ഒരുപാട് അകലെയായി മാറിയത്.
ആദ്യകാലങ്ങളിൽ നമ്മുടെ ഒരു ദിവസമെന്ന് പറയുന്നത് നാല് മണിക്കൂർ മാത്രമായിരുന്നു. പിന്നീട് ചന്ദ്രൻ ഭൂമിയിൽ നിന്നും അകന്ന സമയം മുതലാണ് നമ്മൾ ഒരു ദിവസം 24 മണിക്കൂർ എന്ന അവസ്ഥയിലേക്ക് എത്തുന്നത്.
ഗുരുത്വാകർഷണബലം അടക്കമുള്ള പ്രശ്നങ്ങൾ ആയിരിക്കും ചന്ദ്രൻ ഭൂമിയിൽ നിന്നും കൂടുതൽ അകന്നാൽ സംഭവിക്കാൻ പോകുന്നത്. മനുഷ്യൻ പറന്നു നടക്കുന്ന ഒരു അവസ്ഥ വരെ സംജാതമാകും. അതുപോലെതന്നെ ഭൂമിയിൽ സുനാമികൾ വരുവാനുള്ള ഒരു കാരണമായും അത് മാറും.

ഗുരുത്വാകർഷണ ബലത്തിന്റെ അഭാവം കൊണ്ട് പലതരത്തിലുള്ള അപകടങ്ങൾ വേറെയും സംഭവിക്കും.അതുപോലെ സൂര്യൻ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായാലും അത് നമ്മുടെയെന്നല്ല, ഭൂമിയുടെ തന്നെ നിലനിൽപ്പിനെ ബാധിക്കും.

രാത്രി കൂടുതലാവുകയും പകൽ കുറച്ച് ആയി മാറുകയും ഒക്കെ ചെയ്യുന്ന ഒരു അവസ്ഥയുണ്ടാകും. സൂര്യനും ചന്ദ്രനും ഭൂമിയും ഒക്കെ ഒരുമിച്ചു ചേരുമ്പോൾ മാത്രമാണ് നമ്മൾ താമസിക്കുന്ന ഭൂമിക്ക് നിലനിൽപ്പ് ഉണ്ടാവുകയുള്ളു.
നേരത്തെ, “സ്പേസ്” സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാനിക്കൽ എഞ്ചിനീയറിംഗിന്റെ ഡയറക്ടർ ജനറൽ ജെന്നഡി റൈകുനോവിന്റെ വാക്കുകൾ ഉദ്ധരിച്ച് നിരവധി മാധ്യമങ്ങൾ, ഭാവിയിൽ ചന്ദ്രൻ ഭൂമിയെ വിട്ട് സ്വന്തം ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഒരു സ്വതന്ത്ര ഗ്രഹമായി മാറുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.റൈകുനോവിന്റെ അഭിപ്രായത്തിൽ, ഈ രീതിയിൽ ചന്ദ്രൻ ബുധന്റെ വിധി ആവർത്തിക്കുമെന്നാണ് പറയുന്നത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ,പ്രതിവർഷം ഏകദേശം 38 മില്ലിമീറ്റർ വേഗതയിൽ ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നു എന്നാണ് ഉള്ളത്.ഫലത്തിൽ മാസത്തിൽ നാല് ആഴ്ചകളെന്നത് അഞ്ച് ആഴ്ചകളായി മാറുമെന്നും വർഷക്കണക്കിലും ഇത് വിത്യാസം വരുത്തുമെന്നും അദ്ദേഹം പറയുന്നു.

Back to top button
error: