1895ല്‍ മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുള്ള ലൈറ്റ് ഹൗസുകളില്‍ കോസ്റ്റ് ലൈറ്റ് എന്ന പേരില്‍ പുതിയ നികുതി പിരിക്കാന്‍ തീരുമാനിച്ചു. ഇതിനൊപ്പം കാര്‍വാര്‍ മുതല്‍ കന്യാകുമാരി ചുറ്റി വിശാഖപട്ടണം വരെയുള്ള കടല്‍ത്തീരത്ത് നിലവിലുള്ള വിളക്കുമരങ്ങളുടെ പരിഷ്കരണവും പുതിയവ സ്ഥാപിക്കുന്നതും സംബന്ധിച്ച് പഠിക്കാന്‍ എഫ്.ഡബ്ല്യു. അഷ്പിറ്റല്‍ എന്ന പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. 1898ല്‍ ആഷ്പിറ്റല്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് തങ്കശേരിയില്‍ 34 മീറ്റര്‍ ഉയരമുള്ള ഒരു ദീപസ്തംഭം എന്ന നിര്‍ദേശം വന്നത്.
1900ല്‍ ദീപസ്തംഭം നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചു
ആഷ്പിറ്റല്‍ തന്നെ രൂപരേഖ തയ്യാറാക്കി നിര്‍മ്മാണം തുടങ്ങി
തറമുതല്‍ 34.5 മീറ്റര്‍ ഉയരത്തില്‍ ചുടുകട്ടയില്‍ നിര്‍മ്മാണം
ഗോപുരത്തിന് മുകളില്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതിചെയ്ത വിളക്കും ലെന്‍സും ഘടിപ്പിച്ചു
നിര്‍മ്മാണ ചെലവിന്റെ പകുതിയോളം തുക വിളക്കിനും അനുബന്ധ ഉപകരണങ്ങള്‍ക്കും വേണ്ടിവന്നു
മറ്റ് ദീപസ്തംഭങ്ങളില്‍ വ്യത്യസ്തമാക്കാന്‍ ഗോപുരത്തിന്റെ പുറം ചുവരിന് ചാരനിറവും വിളക്കിന് 15 സെക്കന്‍ഡിനുള്ളില്‍ 3 തവണ മിന്നുന്ന പ്രത്യേകതയും നല്‍കി
തങ്കശേരി ലൈറ്റ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടും കുറച്ചുനാള്‍ തെളിച്ച കൊല്ലം കടപ്പുറത്തെ പഴയ വിളക്കുമരം 1903 മേയ് 11ന് എന്നന്നേക്കുമായി അണഞ്ഞു.
ആകെ ചെലവ് 80,000 രൂപ !!
(ഇന്ന് ഇതുകൊണ്ട് ഒരു വെയ്റ്റിംഗ് ഷെഡ് പോലും നിർമ്മിക്കാൻ സാധിക്കില്ല!!!)
ഗോപുരത്തില്‍ വിള്ളലുകളുണ്ടായതോടെ 1940ല്‍ ലൈറ്റ് ഹൗസ് എന്‍ജിനിയര്‍ എ.എന്‍. സീലിന്റെ മേല്‍നോട്ടത്തില്‍ വെള്ളം കുടിക്കാത്ത ഇഷ്ടികകള്‍ കൊണ്ട് പുറംകവചം നിര്‍മ്മിച്ചു. ഇതോടെ, ഗോപുരത്തിന്റെ നിറം ചുടുകട്ടയുടെ ചുവപ്പായി. പെട്രോമാക്സ് മാന്റിലുകള്‍ മാറ്റി 1962ല്‍ 5000 വാട്ടിന്റെ ഇലക്‌ട്രിക് ബള്‍ബുകളിട്ടെങ്കിലും അഞ്ചുവര്‍ഷത്തിനുശേഷം ബള്‍ബുകള്‍ ലഭ്യമല്ലാഞ്ഞതിനാല്‍ വീണ്ടും മാന്റിലുകളെ ആശ്രയിക്കേണ്ടിവന്നു. ഇപ്പോഴത്തെ ഇലക്‌ട്രിക് പ്രകാശം വന്നത് 1994ല്‍ ആണ്. വെളുപ്പും ചുവപ്പും കലര്‍ന്ന പെയിന്റിംഗ് വന്നത് 1984ലും.