KeralaNEWS

യുവജനസംഘടനകളിൽ ലഹരി ഉപയോഗം കൂടുതലാണെന്ന എക്സൈസ് മന്ത്രിയുടെ വെളിപാട് സ്വന്തം അനുഭവത്തിൽ നിന്ന്, കെ.എം അഭിജിത്

കോഴിക്കോട്: യുവജനസംഘടനകളിൽ ലഹരി ഉപയോഗം കൂടുതലാണെന്ന മന്ത്രി ഗോവിന്ദൻ മാസ്റ്ററുടെ വെളിപാട് സ്വന്തം അനുഭവത്തിൽ നിന്നാകാം എന്ന് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. എസ്എഫ്ഐക്കാർ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് സ്വബോധമില്ലാതെ ആയിരിക്കുമെന്നും അഭിജിത്ത് പറഞ്ഞു. എസ്എഫ്ഐയുമായും ഡിവൈഎഫ്ഐഐയുമായുമുള്ള സമ്പർക്കത്തിന്റെ പേരിൽ എല്ലാവരെയും അങ്ങനെ കാണുന്നത് ഭൂഷണമല്ല. ലഹരിയുടെ ഉറവിടം കണ്ടെത്തണം. ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരി കൈമാറ്റം നടക്കുന്നുണ്ടെങ്കിൽ അത് പരിശോധിക്കണമെന്നും അഭിജിത്ത് പറഞ്ഞു

ആർ.എസ്.എസ്സിനു വേണ്ടി വിടുപടി ചെയ്യുകയാണ് എസ്എഫ്ഐയെന്നും മുഖ്യമന്ത്രി കുഞ്ഞിരാമൻമാരെക്കൊണ്ട് ചുടുചോറ് വാരിക്കുകയാണെന്നും അഭിജിത്ത് പറഞ്ഞു. കെ.എസ്‌.യു ഇന്ന് ക്യാംപസുകളിൽ പ്രതിഷേധദിനം ആചരിക്കും.

‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം സംബന്ധിച്ച് എസ്.എഫ്.ഐ ആടിനെ പട്ടിയാക്കുകയാണ്. ബഫർസോൺ വിഷയത്തിൽ എസ്.എഫ്.ഐ സമരം പ്രഹസനമാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ കൊലപാതകക്കേസിലെ പ്രതിയാണ്. അക്രമകാരികളെ പ്രോൽസാഹിക്കുന്ന ഇത്തരം നടപടി സി.പി.എം ഒഴിവാക്കണം. മുഖ്യമന്ത്രി അറിഞ്ഞാണ് ആക്രമണം നടന്നത്. മാർച്ച് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽനിന്നാണ് ആരംഭിച്ചത്. മാർച്ചിനെക്കുറിച്ച് അറിയില്ലെന്ന് നേതാക്കൾ പറയുന്നത് കബളിപ്പിക്കാണ്.’
കെ.എം.അഭിജിത്ത് ചൂണ്ടിക്കാട്ടി.

സംഭവത്തിൽ പൊലീസിനു വീഴ്ച സംഭവിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കു നടത്തിയ മാർച്ചിനു മുൻപ് സ്വീകരിക്കേണ്ട നടപടികളൊന്നും പൊലീസ് പാലിച്ചില്ല. എസ്.എഫ്.ഐ നടത്തിയ ആക്രമണത്തിൽ ഡിജിപി മറുപടി പറയണം. മരവാഴകളെ പോലെ കാഴ്ചക്കാരായിരുന്നു പൊലിസ്.

‘ദേശാഭിമാനി ഓഫിസിനു നേരെ നടന്ന ആക്രമണം ചില പ്രവർത്തകർ വൈകാരികമായി പ്രതികരിച്ചപ്പോഴുണ്ടായതാണ്. അവരെ നിയന്ത്രിക്കാനാണ് താൻ ശ്രമിച്ചത്. പ്രവർത്തകരെ ശാന്തരാക്കി തിരിച്ചു കൊണ്ടുവന്നതാണ് താൻ ചെയ്ത തെറ്റെന്നും അതിനാണു തന്റെ പേരിൽ കേസെടുത്തതെന്നും കെ.എം.അഭിജിത്ത് പറഞ്ഞു. മാധ്യമ സ്ഥാപനത്തിന് പ്രയാസം ഉണ്ടാക്കിയെന്ന് ആരെങ്കിലും തെളിയിച്ചാൽ താൻ ഈ പണി നിർത്തും. കേസെടുത്താൽ അതിലൊന്നും കുലുങ്ങില്ല. ഇതിലും വലിയ കേസുകളെടുത്തിട്ടും പ്രയാസമുണ്ടായിട്ടില്ല, നിയമപരമായി നേരിടും’ അഭിജിത്ത് പറഞ്ഞു.

Back to top button
error: