NEWS

നാട്ടുകാർ നിക്ഷേപിച്ച 5.7 കോടി രൂപ കാമുകിക്ക് കൊടുത്ത ഇന്ത്യൻ ബാങ്ക് മാനേജര്‍ അറസ്റ്റിൽ 

ബംഗളൂരു: കാമുകിയെ പ്രീതിപ്പെടുത്താന്‍ തന്റെ ബാങ്കില്‍ നാട്ടുകാര്‍ നിക്ഷേപിച്ച പണമെടുത്ത് നല്‍കിയ ബാങ്ക് മാനേജർ അറസ്റ്റിൽ.ഇന്ത്യൻ ബാങ്കിന്റെ ഹനുമന്ത്നഗര്‍ ബ്രാഞ്ച് മാനേജർ ഹരിശങ്കർ ആണ് അറസ്റ്റിലായത്.

ഒന്നും രണ്ടുമല്ല,5.7കോടി രൂപയാണ് ഇങ്ങനെ മാനേജര്‍ കാമുകിക്ക് എടുത്തു നല്‍കിയത്.എന്നാല്‍ പണം ലഭിച്ചതും കാമുകി മുങ്ങുകയായിരുന്നു.

ഇന്ത്യന്‍ ബാങ്കിന്റെ ഹനുമന്ത്നഗര്‍ ബ്രാഞ്ച് മാനേജരായി ജോലി ചെയ്തിരുന്ന ഹരിശങ്കര്‍ എന്നയാളാണ് സാമ്ബത്തിക തിരിമറി കേസില്‍ ബുധനാഴ്ച അറസ്റ്റിലായത്. ഡേറ്റിംഗ് ആപ്പ് വഴി മാത്രം പരിചയമുള്ള ഒരു സ്ത്രീയുടെ അക്കൗണ്ടിലേക്ക് ഇടപാടുകാര്‍ നിക്ഷേപിച്ച 5.7 കോടി രൂപയാണ് ഇയാള്‍ വകമാറ്റിയത്. ബാങ്കിന്റെ ഇന്റേണല്‍ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തായത്.

Signature-ad

 

 

 

 ഇന്ത്യന്‍ ബാങ്കിന്റെ സോണല്‍ മാനേജര്‍ ഡിഎസ് മൂര്‍ത്തിയുടെ പരാതിയില്‍ മാനേജറെ കൂടാതെ രണ്ട് സഹപ്രവര്‍ത്തകരായ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജര്‍ കൗസല്യ ജെറായി, ക്ലര്‍ക്ക് മുനിരാജു എന്നിവരെയും കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Back to top button
error: