NEWS

വർദ്ധിച്ചുവരുന്ന സ്ത്രീ സാന്നിധ്യവും വഴി തെറ്റുന്ന കൗമാരങ്ങളും;ഇന്ന് ലോക ലഹരിവിരുദ്ധ ദിനം

രിടവേളയ്ക്കു ശേഷം കേരളത്തിൽ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ കഞ്ചാവ് കടത്തുകയും കയ്യിൽ വയ്ക്കുകയും ചെയ്തതിന് നൂറുകണക്കിന് ചെറുപ്പക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അതാകട്ടെ സാധാരണയുള്ള വാഹന പരിശോധനകൾക്കിടയിലും.ഇങ്ങനെ അറസ്റ്റിലായവരിൽ കൂടുതലും കൗമാരക്കാരാണ് എന്നതാണ് ഏറെ ആശ്ചര്യം.ലഹരി ഉപയോഗത്തിലും കൗമാരക്കാരാണ്  മുന്നിൽ നിൽക്കുന്നത്.മദ്യത്തിന് പുറമേ കഞ്ചാവ് മുതല്‍ മാരക ലഹരി വസ്തുക്കളുടെ ഉപയോഗത്തിലും ഇവർ ഒട്ടും പിന്നിലല്ലെന്ന് സമീപകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം കേസുകളിൽ വർദ്ധിച്ചുവരുന്ന സ്ത്രീ സാന്നിധ്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ പോൺ വീഡിയോകൾ കാണുന്നുവെന്നു റിപ്പോർട്ടുകൾ ഉള്ള കേരളത്തിലെ കാര്യമാണ് പറഞ്ഞുവരുന്നത്.ഇന്റർനെറ്റിൽ ഇത്തരത്തിലുള്ള വീഡിയോകൾ സെർച്ചു ചെയ്യുന്നവരുടെ വിവരം സേവനദാതാക്കൾ ഇന്റർപോളിന് കൈമാറിയപ്പോൾ ലഭ്യമായ വിവരമായിരുന്നു ഇത്.
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചും കൊന്നും അന്യപുരുഷനോടൊപ്പം ഇറങ്ങിപ്പോകുന്ന വീട്ടമ്മമാരുടെ എണ്ണവും ഇന്ന് കേരളത്തിൽ വർദ്ധിച്ചുവരുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്തരത്തിൽ ഒളിച്ചോടിയ വീട്ടമ്മമാരുടെ എണ്ണം ഏതാണ്ട് മൂവായിരത്തിനടുത്തു വരും.ഇക്കാര്യത്തിൽ സീരിയലുകളുടെ പങ്കും ചെറുതല്ലെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
ടെലിവിഷൻ പരമ്പരകൾ എന്ന പേരിൽ തട്ടിക്കൂട്ടുന്ന സീരിയലുകൾ സ്​ത്രീകളെയും കുട്ടികളെയും വഴി തെറ്റിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.കുടുംബവിളക്കെന്നാണ് പേരെങ്കിലും അവിഹിതവും മതിലുചാട്ടവും അമ്മായിയമ്മ മരുമകൾ പോരുമൊക്കെയാണ് മിക്ക സീരിയലുകളുടെയും ഇതിവൃത്തം.കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന്​ കാണുന്ന മാധ്യമമെന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്തബോധം പുലർത്തേണ്ടിയിരിക്കുന്നു.

 പ്രബുദ്ധ കേരളമെന്നാണ് കേരളത്തെ നമ്മള്‍ അഭിമാനത്തോടെ വിശേഷിപ്പിക്കാറുള്ളത്. വലുപ്പം അടിസ്ഥാനമാക്കിയാല്‍ കൊച്ചു സംസ്ഥാനമാണ് നമ്മുടേതെങ്കിലും നവോത്ഥാന നായകന്മാര്‍ അടിത്തറയിട്ട സാമൂഹിക ഭൂമികയില്‍ നിന്ന് നമ്മള്‍ പടുത്തുയര്‍ത്തിയത് ഒട്ടും ചെറുതല്ലാത്ത നേട്ടങ്ങളാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ഒരുപക്ഷേ വികസ്വര രാജ്യങ്ങള്‍ക്കുമൊക്കെ മാതൃകയാവുന്ന തരത്തിലുള്ളതാണ് പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യരംഗത്തുമൊക്കെ നമ്മള്‍ കരഗതമാക്കിയ നേട്ടങ്ങള്‍. മാനവ വികസന സൂചികയില്‍ മുന്തിയ സ്ഥാനമാണ് കേരളത്തിനുള്ളത്.
ഉത്ബുദ്ധമായ സാമൂഹിക, രാഷ്ട്രീയ ബോധമുള്ളവരാണ് മലയാളികള്‍. സാമൂഹികവും ജാതീയവുമായ അസമത്വങ്ങള്‍ക്കെതിരാണ് മലയാളിയുടെ പൊതുമനസ്സ്. എന്നാല്‍ നമ്മുടെ സാമൂഹിക സുസ്ഥിതിയെയും, പൊതുജനാരോഗ്യത്തെയും, ഉത്പാദനക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയും എന്തിനേറെ ജീവിതത്തെ തന്നെ തകർത്തുകളയുകയും ചെയ്യുന്ന രീതിയിലേക്കാണ് ഇന്നത്തെ തലമുറയുടെ പോക്ക്..
ഇതൊക്കെ കാണുമ്പോൾ കേരളത്തിലെ എൻഫോസ്‌മെന്റ് ഏജൻസികൾ അവരുടെ പ്രധാന ഉത്തരവാദിത്വമായ ലഹരി ലഭ്യത കുറക്കുക -Supply Reduction എന്ന പ്രധാന ചുമതലയിൽ നിന്നും വഴിമാറിപോകുന്നോ എന്ന് തോന്നിപോകാറുണ്ട്.ഏതായാലും പോലീസും എക്സൈസും നാർക്കോട്ടിക് സെല്ലും സെൻസർബോർഡുമൊക്കെ കൂടുതൽ കാര്യക്ഷമമായില്ലെങ്കിൽ കൗമാര കേരളം വരുംകാലങ്ങളിൽ കൂടുതൽ വഴിതെറ്റിപോകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

Back to top button
error: