KeralaNEWS

പഞ്ചായത്തു പ്രസിഡന്‍്‌റിനെ സി.പി.എം. വനിതാ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചെന്ന് പരാതി; 4 പേര്‍ക്കെതിരേ കേസ്

പത്തനംതിട്ട: പുറമറ്റത്ത് പഞ്ചായത്ത് പ്രസിഡന്റിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായതായി പരാതി. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യയാണ് സി.പി.എമ്മിന്‍െ്‌റ വനിതാ പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചെന്നാരോപിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് നാലു പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.

സിപിഎമ്മിന്റെ വനിതാ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ നാല് സ്ത്രീകള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സിപിഎം പ്രവര്‍ത്തക ശോഭിക കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനം തല്ലി തകര്‍ത്തവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.

Signature-ad

എല്‍ഡിഎഫ് സ്വതന്ത്രയാണ് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ. സൗമ്യയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണ് പാര്‍ട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്. എന്നാല്‍ ഇതിനുശേഷവും രാജിവയ്ക്കാത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ തന്നെ ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഈ അവിശ്വസപ്രമേയം ക്വാറം തികയാത്തതിനാല്‍ കഴിഞ്ഞദിവസം ചര്‍ച്ചയ്‌ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു.

സിപിഎമ്മിന് അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെ വാശിയാണെന്നും യുഡിഎഫ് പിന്തുണയോടെ മുന്നോട്ട് ഭരണം മുന്നോട്ട് കൊണ്ട് പോകുമെന്നും സൗമ്യ പറഞ്ഞു. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് ഒരു സംഘം ആളുകള്‍ വളഞ്ഞിട്ട് ആക്രമിച്ചെന്നാണ് സൗമ്യ പറയുന്നത്.

സി പി എം പഞ്ചായത്ത് അംഗങ്ങളായ ഷിജു പി കുരുവിള , സാബു ബഹന്നാനും ചേര്‍ന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്. അക്രമികള്‍ ചുരിദാര്‍ വലിച്ചു കീറാന്‍ ശ്രമിച്ചെന്നും സൗമ്യ പറയുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ജീപ്പും കുറച്ചാളുകള്‍ തല്ലി തകര്‍ത്തിരുന്നു. അവിശ്വാസം കൊണ്ടുവന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതിനാല്‍ എല്‍ഡിഎഫ് അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സൗമ്യ ആരോപിക്കുന്നത്.

കൈയേറ്റത്തിനെതിരേ സൗമ്യ കോയിപ്രം സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍, പ്രസിഡന്റ് പഞ്ചായത്ത് ഓഫീസിലെത്തിയപ്പോള്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.

Back to top button
error: