കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കും: ജാഗ്രത നിര്‍ദേശവുമായി ഐഎംഎ
കോവിഡ് വ്യാപനം കേരളത്തില്‍ പ്രതിദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രോഗികളൂടെ ഓരോ ദിവസത്തെയും കണക്ക് മുകളിലേക്ക് ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ കേരളം നേരിടേണ്ടി വരിക വലിയ പ്രതിസന്ധിയെ ആയിരിക്കുമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോവിഡ് രോഗികളുടെ പ്രതിദിന കണക്ക് അഞ്ചക്കത്തിലേക്ക് എത്തുന്ന നാള് വിദൂരമല്ലെന്ന യാഥാര്‍ത്ഥ്യവും നാം തിരിച്ചറിയേണ്ടതായിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കോവിഡ് രോഗികളുടെ എണ്ണം വളരെ വര്‍ധിക്കുമെന്നും പ്രതിദിനം 20000 രോഗികള്‍ വരെ ഉണ്ടാകുമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കുര്യന് പറഞ്ഞു. വരും ദിവസങ്ങള്‍ മലയാളികള്‍ക്ക് നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ പ്രതിരേധിക്കാന്‍ സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് പോവണം. കഴിഞ്ഞ ദിവസം മുതല്‍ കേരളത്തില്‍ നടപ്പാക്കി തുടങ്ങിയ നിരോധനാജ്ഞ ഫലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു