ബിഹാറിൽ ബിജെപി-ജെഡിയു ഫിഫ്റ്റി ഫിഫ്റ്റി

ബിഹാറിൽ എൻ ഡി എ യിൽ സീറ്റ് ധാരണ .ഭരണമുന്നണിയിലെ രണ്ടു കക്ഷികളും സീറ്റുകൾ തുല്യമായി പങ്കിട്ടെടുക്കും .ആകെയുള്ള 243 സീറ്റിൽ 122 ജെഡിയുവും 121 ബിജെപിയും എടുക്കും .

ജിതൻ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ചയ്ക്ക് ജെഡിയുവും രാം വിലാസ് പാസ്വാന്റെ എൽജെപിയ്ക്ക് ബിജെപിയും തങ്ങളുടെ ക്വാട്ടയിൽ നിന്ന് സീറ്റ് നൽകും .

എന്നാൽ എൽജെപി ഇടഞ്ഞു നിൽക്കുകയാണ് .തങ്ങൾക്ക് അർഹമായ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ ജെഡിയു സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുമെന്നാണ് എൽജിപി നേതാവ് ചിരാഗ് പാസ്വാന്റെ ഭീഷണി .മുഖ്യമന്ത്രി നിതീഷ് കുമാറുമായി അകൽച്ചയിലാണ് എൽജെപി .

ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ പത്തിന് ഫലം പുറത്ത് വരും.

Leave a Reply

Your email address will not be published. Required fields are marked *