NEWS
നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം
പരീശിലപ്പറക്കലിനിടെ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് പരിക്കേറ്റ ഉദ്യോഗസ്ഥര്‍ മരണപ്പെട്ടു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം സംഭവിച്ചത്. ബി.ഒ.ടി പാലത്തിന് സമീപത്താണ് ഗ്ലൈഡര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജീവ് ഝാ, സുനില്‍ കുമാര്‍ എന്നിവരാണ് മരണപ്പെട്ടത്.
ഇതോടെ സംഭവത്തില്‍ നാവിക സേന അന്വേഷണത്തിന് ഉത്തരവിട്ടു. റോഡിലെ ഒഴിഞ്ഞ ഭാഗത്തേക്കാണ് ഗ്ലൈഡര്‍ മറിഞ്ഞത്. അതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. പരിക്കേറ്റ സുനില്‍ കുമാറിനെയും, രാജീവ് ഝായെയും ഉടന്‍ തന്നെ ഐ.എന്‍.എസ് സഞ്ജീവനി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ഗ്ലൈഡര്‍ തകര്‍ന്ന് വീഴാനിടയായ കാരണം വ്യക്തമല്ലാത്ത പശ്ചാത്തലത്തിലാണ് നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടത്.