LocalNEWS

ഉപ്പുതറ കൂപ്പുപാറ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം

ഉപ്പുതറ: കൂപ്പുപാറയില്‍ കാട്ടാന ശല്യം വീണ്ടും രൂക്ഷമായി. കഴിഞ്ഞ രാത്രിയില്‍ കൂപ്പുപാറയില്‍ നാല് കര്‍ഷകരുടെ കൃഷി ദേഹണ്ഡങ്ങളാണ് കാട്ടാന നശിപ്പിച്ചത്. ശനിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കാട്ടാന കൃഷിയിടത്തിലെത്തി കൃഷി ദേഹണ്ഡങ്ങള്‍ നശിപ്പിച്ചത്. പൊടിപാറയില്‍ രാജേഷ്, കിഴക്കേല്‍ കുര്യാച്ചന്‍, മക്കപ്പുഴ രാജമ്മ, കുളത്തിന്‍ കാലായില്‍ രാജേഷ് എന്നിവരുടെ കൃഷി ദേഹണ്ഡങ്ങളാണ് കാട്ടാന നശിപ്പിച്ചത്.

വാഴ, കാപ്പി, ഏലം, തെങ്ങ് എന്നീ കൃഷികളാണ് നശിപ്പിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഓരോ കര്‍ഷകര്‍ക്കും ഉണ്ടായിരിക്കുന്നത്. കാട്ടാനകൂട്ടം രാത്രികാലങ്ങളില്‍ വീടുകള്‍ക്ക് സമീപംവരെ എത്തുന്നതിനാല്‍ െസ്വെര്യമായി ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. കര്‍ഷകര്‍ ഒരു വര്‍ഷം കൊണ്ട് നട്ടു പരിപാലിച്ച് കൊണ്ട് വരുന്ന ദേഹണ്ഡങ്ങളാണ് ഒരു ദിവസം കൊണ്ട് നഷ്ടമാവുന്നത്. കഴിഞ്ഞ വര്‍ഷം െവെദ്യുതി വേലി നിര്‍മിക്കാന്‍ എസ്റ്റിമേറ്റ് എടുത്തിരുന്നുവെങ്കിലും ഇതുവരെ നടപ്പിലാക്കാനായിട്ടില്ല.

Signature-ad

ഈ ഫണ്ട് വകമാറ്റിയതായി ആരോപണം ഉയരുന്നുണ്ട്. വനാതിര്‍ത്തിയില്‍ താമസിക്കുന്ന കര്‍ഷകര്‍ കൃഷിയെ മാത്രം ഉപജീവനമാക്കിയാണ് ജീവിക്കുന്നത്. ഇവരുടെ ജീവനോപാതികളല്ലാം നശിക്കുന്നത് കണ്ടിട്ടും വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വനാതിര്‍ത്തിയില്‍ അടിയന്തരമായി വൈദ്യുത വേലി സ്ഥാപിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 

Back to top button
error: