LIFESocial MediaTechWorld

ഈ ആപ്പുകള്‍ ഫോണിലുണ്ടോ, സര്‍വതും ചോര്‍ത്തുമെന്ന് ഗൂഗിള്‍; പ്ലേ സ്‌റ്റോര്‍ നിരോധിച്ച ആപ്പുകള്‍…

ആപ്പ് ഉടന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും ഫേസ്ബുക്ക് പാസ്വേര്‍ഡ് ഉടന്‍ മാറ്റാനും നിര്‍ദേശം

സാന്‍ഫ്രാന്‍സിസ്‌കോ: ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷഭീഷണി ഉയര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനാല്‍ ജനപ്രിയമായ ഒരു കൂട്ടം ആപ്പുകളെ നിരോധിച്ച് ഗൂഗിള്‍ പ്ലേ സ്റ്റോര്‍. ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യാന്‍ ഗൂഗിള്‍ പുതിയ സുരക്ഷാ മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു.

”ഗൂഗിള്‍ അതിന്റെ പ്ലേ സ്റ്റോറില്‍ നിന്ന് വളരെ ജനപ്രിയമായ ഒരു ആപ്ലിക്കേഷനാണ് നിരോധിച്ചിരിക്കുന്നത്, അതിന് ശക്തമായൊരു കാരണമുണ്ട്. പിപ് പിക് ക്യാമറ ഫോട്ടോ എഡിറ്റര്‍ എന്ന ഫോട്ടോ എഡിറ്റര്‍ ആപ്പില്‍ ഒരു മാല്‍വെയര്‍ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ യൂസര്‍നെയിം പാസ്വേര്‍ഡ് ഉള്‍പ്പെടെയുള്ള ഫേസ്ബുക്ക് വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിവുള്ള മാല്‍വെയറാണ് ഇത്. അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാനും വ്യക്തിഗത ഡാറ്റ മോഷ്ടിക്കാനും കോണ്‍ടാക്റ്റുകളിലേക്ക് സ്‌കാം സന്ദേശങ്ങള്‍ അയയ്ക്കാനും ഇത് ഹാക്കര്‍മാരെ അനുവദിച്ചേക്കാം”- എന്നാണ് മുന്നറിയിപ്പ്.

Signature-ad

ഈ ആഴ്ച ആദ്യം വരെ ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്നു. എന്നാല്‍ അതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പിനെ വിലക്കി. പിപ് പിക് ക്യാമറ ഫോട്ടോ എഡിറ്റര്‍ ഇതിനകം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ദശലക്ഷക്കണക്കിന് ആളുകളുണ്ടെന്നാണ് ഗൂഗിള്‍ പറയുന്നത്. അവര്‍ ഈ ആപ്പ് ഉടന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിള്‍ നിര്‍ദേശിക്കുന്നു. ഒപ്പം നിങ്ങളുടെ ഫേസ്ബുക്ക് പാസ്വേര്‍ഡ് ഉടന്‍ മാറ്റാനും നിര്‍ദേശം ഉണ്ട്.

ഈ ആപ്പിന്റെ ഭീഷണി ആദ്യം കണ്ടെത്തിയത് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഡോ. വെബിലെ ടീം ആണ്. ഇവരുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, അനാവശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ബാറ്ററി ലൈഫ് നശിപ്പിക്കാനും ഫോണില്‍ തന്നെ അനധികൃത മാറ്റങ്ങള്‍ വരുത്താനും കഴിയുന്ന മാല്‍വെയര്‍ ഉള്‍പ്പെടുന്ന നാല് ആപ്ലിക്കേഷനുകള്‍ കൂടി ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

വൈല്‍ഡ് & എക്‌സോട്ടിക് അനിമല്‍ വാള്‍പേപ്പര്‍, സോഡിഹോറോസ്‌കോപ്പ്, പിഐപി ക്യാമറ 2022, മാഗ്‌നിഫയര്‍ ഫ്‌ലാഷ്ലൈറ്റ് എന്നിവയാണ് അവ. ഇവയ്ക്കും ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തിയിച്ചുണ്ട്. മുകളില്‍ പറഞ്ഞ ആപ്പുകളില്‍ ഏതെങ്കിലും നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

 

Back to top button
error: