തിരുവനന്തപുരം :മോശം കാലാവസ്ഥയിലും സുരക്ഷിത ലാൻഡിങ് സാധ്യമാക്കുന്ന അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം തിരുവനന്തപുരം വിമാനത്താവളത്തിൽ സ്ഥാപിച്ചു.
കാറ്റഗറി -1 അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം (എ.എല്‍.എസ്) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം റണ്‍വേ 32-ലാണ് കമ്മീഷന് ചെയ്തത്.റണ്‍വേ തുടങ്ങുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളുടെ ശ്രേണി ഉള്‍ക്കൊള്ളുന്നതാണ് അപ്രോച്ച് ലൈറ്റിംഗ് സിസ്റ്റം.
കാഴ്ചാപരിധി 550 മീറ്ററില്‍ താഴെയാണെങ്കിലും പൈലറ്റുമാര്‍ക്ക് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിയുമെന്നതാണ് പുതിയ എ.എല്‍.എസിന്റെ നേട്ടം.മോശം കാലാവസ്ഥയുള്ളപ്പോള്‍ കാഴ്ചാപരിധി കുറവായതിനാല്‍ വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചു വിടാനുള്ള സാധ്യതയും ഇതോടെ കുറയും..