മുഹമ്മദ് നബിക്കെതിരായ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ പാര്‍ട്ടി വക്താക്കള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ബിജെപി ദേശീയ നേതൃത്വം. ഒരു രാജ്യവുമായുള്ള ബന്ധവും തകര്‍ക്കുന്ന രീതിയില്‍ വക്താക്കള്‍ സംസാരിക്കരുത്.
ഒരു മതത്തെയും വിമര്‍ശിക്കാന്‍ പാടില്ലെന്ന് വക്താക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. മത ചിഹ്നങ്ങളെയും വിമര്‍ശിക്കരുതെന്നും നിര്‍ദേശമുണ്ട്. നേതൃത്വം നിര്‍ദേശിക്കുന്നവര്‍ക്ക് മാത്രമാണ് ഇനി മുതല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുക.
ചാനല്‍ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിന് ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മയെയും ബിജെപി നേതാവ് നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രസ്താവനയ്ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. പരാമര്‍ശം ആഗോളതലത്തില്‍ ചര്‍ച്ചയായതിനു പിന്നാലെ പതിനഞ്ചോളം രാജ്യങ്ങള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.