ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാ നിരക്ക് വര്‍ധിപ്പിച്ചു. 35 ബേസിക് പോയന്റ് വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എല്ലാ കാലാവധിയിലുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്. പുതുക്കിയ നിരക്ക് ജൂണ്‍ 7 മുതല്‍ നിലവില്‍ വരും.
റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യ പലിശ നിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എച്ച്ഡിഎഫ്സി ബാങ്ക് വായ്പാ നിരക്ക് വീണ്ടും ഉയര്‍ത്തിയത്. പണപ്പെരുപ്പനിരക്ക് ഉയര്ന്നുനില്ക്കുന്ന പശ്ചാത്തലത്തില്‍ പുരോ?ഗമിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണവായ്പ നയ അവലോകന യോഗം നിര്‍ണായകമാണ്. യോ?ഗത്തില്‍ മുഖ്യ പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്‍പ് തന്നെ വായ്പാനിരക്ക് ഉയര്‍ത്തിയിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്.
മുഖ്യപലിശനിരക്ക് ആര്‍ബിഐ ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച് മെയ് ഏഴിന് എച്ച്ഡിഎഫ്സി 25 ബേസിക് പോയന്റിന്റെ വര്‍ധന വരുത്തിയിരുന്നു. ആഴ്ചകള്‍ക്കകമാണ് വീണ്ടും നിരക്ക് ഉയര്‍ത്തിയത്. ഒരു വര്‍ഷ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ 7.85 ശതമാനമായി ഉയര്‍ന്നു. രണ്ടുവര്‍ഷത്തിന്റേതിന് 7.95 ശതമാനമായി. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ചെലവ് ഉയര്‍ന്നേക്കും.