മുപ്പത് വര്‍ഷം മുമ്പ് കാണാതായ ആമ തട്ടിന്‍പുറത്ത് ; അമ്പരപ്പ് മാറാതെ കുടുംബം!
റിയോ ഡി ജെനീറോ: കാണാതെ പോയ വസ്തുക്കള്‍ തിരിച്ചു കിട്ടുമ്പോള്‍ നമുക്ക് സന്തോഷം തന്നെയാണ്. അപ്രതീക്ഷിതമായ നേരത്ത് നമ്മെ തേടി തിരിച്ചെത്തുന്നതുപോലെ. എന്നാല്‍ റിയോ ഡി ജെനീറോയിലെ ഒരു കുടുംബത്തിന് തിരിച്ചു കിട്ടിയത് മുപ്പത് വര്‍ഷം മുമ്പ് കാണാതെപോയ ആമയെയാണ്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഭവം ഉള്ളതാണ്. മുപ്പത് വര്‍ഷം മുമ്പാണ് കുടുംബ വീട്ടിലെ മാന്വേല എന്നു പേരിട്ടിരുന്ന ആമയെ കാണാതെ പോയത്. നീണ്ട നാള്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ അപ്രതീക്ഷിതമായി ആമയെ കുടുംബ വീട്ടിലെ തട്ടിന്‍പുറത്തുനിന്നു തിരിച്ചു കിട്ടിയതിന്‍െ്‌റ അമ്പരപ്പിലും സന്തോഷത്തിലുമാണ് കുടുംബമിപ്പോള്‍.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തിരികെ കുടുംബ വീട്ടിലെത്തിയപ്പോഴാണ് തട്ടിന്‍പുറത്തു നിന്നും ഈ ആമയെ കണ്ടെത്തിയത്. പഴയ സാധനങ്ങള്‍ മുഴുവന്‍ തട്ടിന്‍പുറത്ത് സൂക്ഷിക്കുന്ന ശീലമുണ്ടായിരുന്നു പിതാവിന്. ഇങ്ങനെ സാധനങ്ങള്‍ തട്ടിന്‍പുറത്തേക്ക് മാറ്റുമ്പോള്‍ ആമയും പെട്ടതാകാം എന്നാണ് കുടുംബാംഗങ്ങളുടെ നിഗമനം. വീടിനുള്ളില്‍ ഇലക്ട്രിക് പണികള്‍ നടക്കുന്ന സമയത്താണ് ആമയെ കാണാതെ പോയത്. തിരച്ചിലിനൊടുവില്‍ കണ്ടെത്താനാകാത്തതിനാല്‍ നഷ്ടപെട്ടുവെന്നാണ് കരുതിയത്.
പക്ഷെ മുപ്പത് വര്‍ഷം ആമ എങ്ങനെ തട്ടിന്‍പുറത്ത് അതിജീവിച്ചു എന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തിയത്. പ്രാണികളെയും ചെറുജീവികളെയും ഭക്ഷിച്ചാവാം ആമ അതിജീവിച്ചതെന്നാണ് നിഗമനം. എന്തായാലും ആമയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ആമകളുടെ ശരാശരി ആയുസ്സ് 255 വയസ്സുവരെയാണ്. തുടര്‍ച്ചയായി 3 വര്‍ഷം വരെ ഭക്ഷണമില്ലാതെ ജീവിക്കാനും ഇവയ്ക്കു കഴിയും. അതുതന്നെയാകാം ആമയുടെ അതിജീവനത്തിന് കാരണവും.