IndiaNEWS

ഡല്‍ഹി മെട്രോ ട്രെയിന്‍ ഗതാഗതം താറുമാറാക്കി പക്ഷി

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ പക്ഷിയിടിച്ചതിനാല്‍ ഒന്നര മണിക്കൂറോളം ട്രെയിന്‍ ഗതാഗതം മുടങ്ങി. ഓവര്‍ ഹെഡ് ഇലക്ട്രിസിറ്റി ലൈനില്‍ പക്ഷിയിടിച്ച് ഒരു കോണ്ടാക്ട് വയര്‍ തകര്‍ന്നു. ഇതോടെയാണ് ഡല്‍ഹി മെട്രോയിലെ ബ്ലൂ ലൈനില്‍ ഗതാഗതം മുടങ്ങിയത്. 100 കണക്കിന് ആളുകള്‍ സ്റ്റേഷനില്‍ കുടുങ്ങി.

യമുന ബാങ്ക്-ഇന്ദ്രപ്രസ്ഥ സ്റ്റേഷനുകള്‍ക്കിടയിലെ ഗതാഗതമാണ് തടസപ്പെട്ടത്. വൈകിട്ട് 6.35 മുതല്‍ രാത്രി 8 വരെയുള്ള ട്രെയിനുകള്‍ തടസപ്പെട്ടു. യമുന ബാങ്ക് സ്റ്റേഷനില്‍ കുടുങ്ങിയ ട്രെയിനിന്റെ എമര്‍ജന്‍സി എക്‌സിറ്റിലൂടെയാണ് ആളുകളെ പുറത്തിറക്കിയത്. ഈ സമയത്ത് ഇരു സ്റ്റേഷനുകളും തമ്മില്‍ ഷട്ടില്‍ ട്രെയില്‍ സര്‍വീസ് നടത്തിയിരുന്നു.

Back to top button
error: