അയിരൂരില്‍ ഇടഞ്ഞ് ആറ്റില്‍ ചാടിയ ആനയെ കരയ്ക്ക് കയറ്റി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആന കരയില്‍ കയറിയത്.
ആറിന്റെ രണ്ട് കരകളിലുമായി നിരവധിയാളുകള്‍ തടിച്ച് കൂടിയിരുന്നു. ഇതും ആന തിരികെ കയറാതിരിക്കാന്‍ കാരണമായി.
ഇന്ന് ഉച്ചയോടെയാണ് സംഭവം. സീതയെന്ന ആനയാണ് ആറ്റില്‍ ഇറങ്ങിയത്. സമീപത്തെ കൂപ്പിൽ തടിയെടുക്കാൻ എത്തിച്ച ആനയെ പണി കഴിഞ്ഞ ശേഷം ആറ്റിൽ കുളിപ്പിക്കാൻ കൊണ്ടു വന്നപ്പോഴാണ് ആറ്റിന്റെ നടുവിലേക്ക് പോയത്. തുടർന്ന് തിരികെ കയറാൻ വിസമ്മതിക്കുകയായിരുന്നു.