വേദനാജനകം അപലപനീയം അവിശ്വസനീയം ,ബാബറി മസ്ജിദ് വിധിയിൽ മഅദനി
ബാബ്റി മസ്ജിദ് വിധിയിൽ പ്രതികരണവുമായി പിഡിപി നേതാവ് മഅദനി .”ബാബരി വിധി:
വേദനാജനകം!അപമാനകരം!!അവിശ്വസനീയം!!!”എന്നായിരുന്നു മഅദനിയുടെ പ്രതികരണം .ഫേസ്ബുക്കിലൂടെയാണ് പ്രതികരണം .
https://www.facebook.com/Abdulnasirmaudany/posts/4454408327964376
അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചിരുന്നു . പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിച്ചത്. 2000 പേജാണ് വിധി പ്രസ്താവത്തിനുള്ളത്. ബാബറി മസ്ജിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്തു തകര്‍ത്തതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു.
27 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരാണ് പ്രതികളായിരുന്നു. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്.