അമ്ബലപ്പുഴ: 22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയാണ് പീഡനത്തിനിരയായത്.
സംഭവത്തില്‍ അമ്ബലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട നാഗമംഗലം കോളനിയില്‍ സുനീഷി (അപ്പു-22)നെ പോലീസ് അറസ്റ്റ് ചെയ്തു.
25നു രാത്രി പത്ത് മണിക്കായിരുന്നു സംഭവം.പ്രതി സുനീഷ് വയോധികയുടെ വീടിന്റെ മതില് ചാടിക്കടന്ന് വന്ന് വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു.വാതി ൽ തുറന്ന വയോധികയെ തള്ളി മാറ്റി അകത്തു കയറി പിന്നീട് ക്രൂരമായി ബലാത്കാരം ചെയ്തു.തുടർന്ന് വയോധിക ഫോൺ ചെയ്തതനുസരിച്ച് ബന്ധുക്കളെത്തി രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചികില്‍സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം.സിസിടിവിയുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.