ന്യൂഡൽഹി: കരസേന, വ്യോമസേന, നാവികസേന എന്നീ മൂന്ന് സൈനിക സേവനങ്ങള്‍ക്കുള്ള, റിക്രൂട്ട്മെന്റ് സമ്പ്രദായത്തിൽ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ.
പുതിയതായി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ അനുസരിച്ച്, റിക്രൂട്ട് ചെയ്ത എല്ലാ സൈനികരെയും 4 വര്‍ഷത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് മോചിപ്പിക്കും. ഇതോടൊപ്പം, ഒരു മാസത്തിന് ശേഷം 25% സൈനികരെ സേവനത്തിനായി വീണ്ടും ചേര്‍ക്കുന്നതും, ഈ മാറ്റത്തിന്റെ ഭാഗമാണ്. ‘ടൂര്‍ ഓഫ് ഡ്യൂട്ടി/അഗ്നീപഥ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍ നടപ്പാക്കുന്നത്.
5 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം കൂടുതല്‍ സൈനികരെ മോചിപ്പിക്കണമെന്നും, 25% പേരെ നിലനിര്‍ത്തണമെന്നും പ്രാരംഭ നിര്‍ദ്ദേശത്തില്‍ പറയുന്നു.പുതിയ നിര്‍ദ്ദേശം സൈനികര്‍ക്ക് പ്രയോജനകരമാകുന്നതിനു പുറമേ, പെൻഷൻ ഉൾപ്പടെ സേനയ്ക്ക് ഗണ്യമായ തുക ലാഭിക്കാനും കഴിയും.