NEWS

ഷാർജയിൽ ദമ്പതികളായ ഇന്ത്യൻ ഡോക്ടർമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഷാർജ:  ഇന്ത്യക്കാരായ ഡോക്ടർ ദമ്പതികളെ ഷാർജയിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫർഹത്ത് ഫാത്തിമ (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ അൽനബ്ബ ഏരിയയിലെ അപാർട്ട്മെന്റിലാണ് സംഭവം.
ഷാർജയിൽ ഡോക്ടറായ മകനെ സന്ദർശിക്കാൻ എത്തിയതാണ് ഇരുവരും.ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു.
മൃതദേഹങ്ങൾ അൽ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് ഒട്ടോപ്സിയ്ക്കായി ഫൊറൻസിക് ലാബിലേക്കും അയച്ചു.

Back to top button
error: