മഴക്കാലമായതോടെ കൊതുക് ശല്യം രൂക്ഷമാവുകയാണ്.വീട്ടിലും പരിസരപ്രദേശങ്ങളിലും കൊതുകുകള്‍ പെരുകുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.കൊതുകിനെ തുരത്താന്‍ ഒറ്റമൂലയായി കുന്തിരിക്കം ഉപയോഗിക്കാം.
കുന്തിരിക്കം തന്നെയോ വെളുത്തുള്ളി, മഞ്ഞള്‍, കടുക് എന്നിവയോടൊപ്പം വേപ്പെണ്ണയില്‍ കുഴച്ചതിനുശേഷമോ വീടിനു ചുറ്റും പുകയ്ക്കുക.ഇത് കൊതുകിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. കൂടാതെ, തുളസിയോ തുമ്ബയോ ചതച്ചതിനുശേഷം വീടിനു സമീപം തൂക്കിയിടുന്നതും നല്ലതാണ്.
പരിസര പ്രദേശങ്ങളില്‍ വെള്ളം കെട്ടിക്കിടന്നാല്‍ അതിലേക്ക് വേപ്പെണ്ണ, സോപ്പുലായനി, പുകയില കഷായം എന്നിവ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് യോജിപ്പിച്ചതിനുശേഷം ഒഴിക്കുക.