ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന പിതാവിന് കൂട്ടിരിക്കാന്‍ പോയ മകള്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു.
തായങ്കരി രണ്ടാം വാര്‍ഡ് കൊച്ചുതറ കോളനിയില്‍ മനോഹരന്റെ ഭാര്യ ദീപ മനോഹരന് (55) ആണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിന് കൂട്ടിരിക്കാനായി പോവുന്ന വഴി ഇന്നലെ രാവിലെ 11.30 ന് തായങ്കരി മൂലേപാലത്തിന് സമീപം റോഡില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ ചന്പക്കുളം ഗവ. ആശുപത്രിയിലെത്തിച്ചെങ് കിലും ജീവന് രക്ഷിക്കാനായില്ല.
സംസ്കാരം പിന്നീട്. മക്കള്‍: മനോജ്, ദിവ്യ, മഹേഷ്. മരുമക്കള്‍: അഖില, ജിനു, അമ്പിളി