ജയ്പൂര്‍: പാക്കിസ്ഥാൻ വനിതയുടെ
ഹണിട്രാപ്പില്‍ കുടുങ്ങിയ സൈനികന് അറസ്റ്റില്‍.പാകിസ്ഥാന് വേണ്ടി സൈനിക നീക്കങ്ങള്‍ ചോര്‍ത്താനായി വന്ന വനിതയുടെ വലയിലാണ് 24 കാരനായ പ്രദീപ് കുമാർ എന്ന ആര്‍മി ഉദ്യോഗസ്ഥന് കുടുങ്ങിയത്.
രാജസ്ഥാന് പോലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ജോധ്പൂരില്‍ നിയമിതനായ പ്രദീപ് കുമാര്‍ ഫേസ്ബുക്കിലൂടെയാണ് പാക് വനിതയുമായി ചങ്ങാത്തത്തിലായത്. പ്രദീപുമായി സൗഹൃദം സ്ഥാപിക്കുന്നതിന് പാകിസ്ഥാന് ചാര യുവതി ഹിന്ദു മതസ്ഥയായി അഭിനയിച്ചു.
മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിന്നാണെന്നും ഛദ്ദം എന്നാണ് പേരെന്നും പ്രദീപിനെ വിശ്വസിപ്പിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണെന്നും പ്രദീപിനെ അറിയിച്ചു.പിന്നീട് ഇരുവരും അടുപ്പത്തിലാകുകയായിരുന്നു.
മാസങ്ങള്‍ തുടര്‍ന്ന ബന്ധത്തിനിടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദീപില്‍ നിന്ന് യുവതി ചോര്‍ത്തിയെടുത്തത്.പാകിസ്ഥാന്റെ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സിലായിരുന്നു യുവതി പ്രവര്‍ത്തിച്ചിരുന്നത്