BusinessTRENDING

സൗന്ദര്യ വര്‍ധക ഉല്‍പ്പന്ന വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി റിലയന്‍സ് റീട്ടെയില്‍

സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി റിലയന്‍സ് റീട്ടെയില്‍. എല്‍വിഎംഎച്ചിന്റെ സെഫോറ മാതൃകയില്‍ മള്‍ട്ടി-ബ്രാന്‍ഡ് സ്റ്റോറുകളും ഉല്‍പ്പന്നങ്ങളും റിലയന്‍സ് അവതരിപ്പിക്കും.

വരും വര്‍ഷങ്ങളില്‍ രാജ്യത്തുടനീളം 400 എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ ആരംഭിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.  റിലയന്‍സ് 4,000-5,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമുകള്‍ക്കായി ഡല്‍ഹിയിലെയും മുംബൈയിലെയും മാളുകളില്‍ റിലയന്‍സ് അന്വേഷണം നടത്തിയതായി എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യ ഷോറൂം മൂംബൈയിലെ ജിയോ വേള്‍ഡ് സെന്ററിലായിരിക്കും ആരംഭിക്കുക എന്നാണ് വിവരം.

Signature-ad

നൈകയുടെ വിപണി ലക്ഷ്യമിട്ട് ടിയാര എന്ന പേരില്‍ ഒരു ബ്യൂട്ടി പ്ലാറ്റ്ഫോം റിലയന്‍സ് അവതരിപ്പിക്കുമെന്ന് 2022 ജനുവരിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ഇ-കൊമേഴ്സ് സ്ഥാപനമായ ഫിന്‍ഡിനെയും ഇ-ഫാര്‍മ പോര്‍ട്ടലായ നെറ്റ്മെഡ്സിനെയും റിലയന്‍സ് ഏറ്റെടുത്തിരുന്നു. ഈ രണ്ട് സ്റ്റാര്‍ട്ടപ്പുകളുമായി ചേര്‍ന്നാണ് റിലയന്‍സ് പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നത്.

2025 ഓടെ രാജ്യത്തെ ഓണ്‍ലൈന്‍ പേഴ്സണല്‍ കെയര്‍ ആന്‍ഡ് ബ്യൂട്ടി മാര്‍ക്കറ്റ് 4.4 ബില്യണ്‍ ഡോളറിന്റേത് ആകുമെന്നാണ് വിലയിരുത്തല്‍. ഈ വിപണി ലക്ഷ്യമിട്ട് ടാറ്റ ഉള്‍പ്പടെയുള്ള വമ്പന്മാര്‍ ബ്യൂട്ടി ആന്‍ഡ് കോസ്മെറ്റിക് രംഗത്തേക്ക് എത്തുകയാണ്.

Back to top button
error: