പ്രണയ നൈരാശ്യം മൂലം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തി പരിക്കേല്കച്ചു. മൂന്നാറിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പല തവണ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി വഴങ്ങാത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
തുടർന്നു ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പതിനേഴുകാരിയുടെ കഴുത്തിന് കുത്തി യുവാവ് പരിക്കേൽപ്പിക്കുകയായിരുന്നു. പ്രണയം നിരസിച്ചതിലുള്ള പ്രതികാരമാണെന്ന് അധികൃതർ പറഞ്ഞു.