NEWS

കാസര്‍കോട്ടെ ഷവർമ്മ കടയുടമയ്ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കാസർകോട്:ഷവര്‍മ്മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കാസര്‍കോട്ടെ ചെറുവത്തൂരിലുള്ള കടയുടമയ്ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുളള കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ചത്. കൂടാതെ ഷവ‍‍‍‍ര്‍മ കഴിച്ച 59 പേര്‍ ആശുപത്രിയിലാവുകയും ചെയ്തു. കേസില്‍ കൂള്‍ബാര്‍ മാനേജര്‍, മാനേജിങ് പാര്‍ട്ണര്‍, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി എന്നിവര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.സംഭവത്തെത്തുടർന്ന് കുഞ്ഞഹമ്മദ് ഒളിവിലാണ്.

 

Signature-ad

 

ചെറുവത്തൂരിലെ കൂള്‍ബാറില്‍ നിന്നും കുട്ടികള്‍ കഴിച്ച ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യം കണ്ടെത്തിയിരുന്നു.

Back to top button
error: