കോതമംഗലം: കോട്ടപ്പടി ചേറങ്ങനാലില് ഭാര്യ ഭര്‍ത്താവിനെ തലക്കടിച്ച് കൊന്നു.കുടുംബ വഴക്കിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെയാണ് സംഭവം.മനക്കക്കുടി സാജു (60)വിനെയാണ് ഭാര്യ ഏല്യമ്മ (തങ്ക) തലക്കടിച്ചു കൊലപ്പെടുത്തിയത്.
മദ്യപിച്ചെത്തുന്ന സാജുവും ഏല്യാമ്മയും തമ്മില്‍ വഴക്ക് പതിവായിരുന്നു.ഇതിനു മുൻപ് സാജു മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ഏല്യാമ്മ പൊലീസിൽ പരാതിയും നൽകിയിരുന്നു.സംഭവത്തില്‍ കോട്ടപ്പടി സ്റ്റേഷനില്‍ സാജുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരം.
മക്കള്‍:ബിബിന്‍, ബ്രിന്റോ, ബില്‍ബി