NEWS

20 വർഷം തുടർച്ചയായി പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ ഏതെന്ന് അറിയാമോ? 2,122 കോടി കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ?

ലോകത്തിലെ ഏറ്റവും വലിയ സിനിമാ വ്യവസായം?

Ans : ഇന്ത്യൻ സിനിമ

*ഇന്ത്യൻ സിനിമയുടെ പിതാവ്?
Ans : ദാദാ സാഹിബ് ഫാൽക്കെ

Signature-ad

*ഇന്ത്യൻ സിനിമാ മേഖലയിൽ നൽകപ്പെടുന്ന പരമോന്നത പുരസ്കാരം?
Ans : ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

*ദാദാസാഹിബ് ഫാൽക്കെ പുരസ്കാര തുക?
Ans : പത്ത് ലക്ഷം രൂപ

*ഫാൽക്കെ പുരസ്കാരവും ഭാരതരത്നവും ലഭിച്ച വ്യക്തികൾ?
Ans : ലതാ മങ്കേഷ്കർ, സത്യജിത് റേ
*പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ?
Ans : രാജാ ഹരിശ്ചന്ദ്ര
*രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്?
Ans : ദാദാ സാഹിബ് ഫാൽക്കേ


ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?
Ans : ആലം ആര (1931)
*’ആലം ആര’ എന്ന ചിത്രം സംവിധാനം ചെയ്തത്?
Ans : അർദേശിർ ഇറാനി

ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം ?
Ans : ഗാന്ധി (3 ലക്ഷം പേർ)
*പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 എം. എം. ചിത്രം?
Ans : ഷോലെ
*ഷോലെ സിനിമ സംവിധാനം ചെയ്തത്?
Ans : രമേഷ് സിപ്പി
*ഷോലെ സിനിമ തുടർച്ചയായി അഞ്ചു വർഷം പ്രദർശിപ്പിച്ച മുംബൈയിലെ തിയേറ്റർ?

Ans : മിനർവ

*പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം?
Ans : കിസാൻ കന്യ (1937)
*ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്തത്?
Ans : ജിജോ
*ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ?
Ans : ദിൽവാലെ ദുൽഹനിയാ ലേ ജായേംഗേ (20 വർഷം തുടർച്ചയായി മുംബൈ, മറാത്ത മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു. 2015 ഫെബ്രുവരിയിൽ പ്രദർശനം അവസാനിപ്പിച്ചു. സംവിധാനം – ആദിത്യ ചോപ്ര)
*ഏറ്റവും കൂടുതൽ കാലം ഓടിയ മലയാള സിനിമ
Ans.ഗോഡ്ഫാദർ
(404 ദിവസം തിരുവനന്തപുരം ശ്രീകുമാർ.സംവിധാനം- സിദ്ദിഖ് ലാൽ)
*ഇന്ത്യയിലെ ആദ്യത്തെ സിനിമാ ഹാൾ?
Ans : കപാലി (ബംഗളൂരു)
ഓസ്കാർ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യാക്കാരി?
Ans : ഭാനു അത്തയ്യ (1983)
(ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന്)
*ഓണററിയായി ഓസ്കാർ നേടിയ ഇന്ത്യാക്കാരൻ?
Ans : സത്യജിത് റേ (1992)
*രണ്ട് ഓസ്ക്കാറുകൾ ലഭിച്ച ആദ്യ ഇന്ത്യാക്കാരൻ?
Ans : എ.ആർ. റഹ്മാൻ
*ആദ്യമായി ഓസ്ക്കാർ ലഭിച്ച മലയാളി?
Ans : റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം)
രജത കമലം നേടിയ ആദ്യ ചിത്രം?
Ans : നീലക്കുയിൽ (1954)
മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടന്മാർ?
Ans : എം.ജി. രാമചന്ദ്രൻ, എൻ.ടി. രാമറാവു
മുഖ്യമന്ത്രിമാരായിട്ടുള്ള സിനിമാ നടിമാർ?
Ans : ജാനകി രാമചന്ദ്രൻ, ജയലളിത
സിനിമാ പരസ്യം ആദ്യമായി പ്രസിദ്ധീകരിച്ച ദിനപത്രം?
Ans : ടൈംസ് ഓഫ് ഇന്ത്യ(1896)

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ 10 ഹിറ്റുകള്‍ ഇവയാണ്.

 

1. ദംഗല്‍

മഹാവീര്‍ സിംഗ് ഫോഗട്ടിന്‍റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിലേഷ് തിവാരി സംവിധാനം ചെയ്ത സിനിമ ഒരു ഗുസ്തി കുടുംബത്തിന്‍റെ കഥയാണ് പറഞ്ഞത്. ആമിര്‍ഖാന്‍, സാക്ഷി തന്‍വാര്‍, ഫാത്തിമ ഷെയ്ഖ്, സൈറ വസിം എന്നിവര്‍ അഭിനയിച്ച ദംഗല്‍ 2,122 കോടി രൂപയാണ് കളക്റ്റ് ചെയ്തത്.

2. ബാഹുബലി 2 – ദി കണ്‍ക്ലൂഷന്‍

രാജമൌലി സംവിധാനം ചെയ്ത ചരിത്ര പശ്ചാത്തലത്തിലുള്ള സാങ്കല്‍പ്പിക കഥയില്‍ പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്ക, തമന്ന, സത്യരാജ്, രമ്യകൃഷ്ണന്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. ആകെ കളക്ഷന്‍ 1,710 കോടി രൂപ.

3. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍

ആമിര്‍ഖാന്‍ നിര്‍മിച്ച് അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദംഗലിലൂടെ പ്രശസ്തയായ സൈറ വസിമാണ് നായികയായത്. ആമിര്‍ അതിഥിവേഷത്തിലെത്തിയ
സിനിമ 965 കോടി രൂപ കളക്റ്റ് ചെയ്തു.
 

4. പികെ

ത്രീ ഇഡിയറ്റ്സിന് ശേഷം ആമിര്‍ഖാനും രാജ്കുമാര്‍ ഹിറാനിയും ഒന്നിച്ച സിനിമയാണ് പികെ. അനുഷ്ക ശര്‍മ, സഞ്ജയ്‌ ദത്ത്, ബൊമന്‍ ഇറാനി, സുശാന്ത് സിംഗ് രാജ്പുത്ത് എന്നിവരും അഭിനയിച്ച സിനിമ 854 കോടി രൂപയാണ് ബോക്സ് ഓഫിസില്‍ നിന്ന് വാരിക്കൂട്ടിയത്.

5. ബജ്രംഗി ഭായ്ജാന്‍

ഇന്ത്യയില്‍ എത്തിപ്പെട്ട ഊമയായ പാക്കിസ്ഥാന്‍ ബാലികയെ തിരികെ അവളുടെ നാട്ടിലെത്തിക്കുന്ന ഹനുമാന്‍ ഭക്തനായ പവന്‍ കുമാര്‍ ചതുര്‍വേദിയുടെ
കഥ പറഞ്ഞ സിനിമ സല്‍മാന്‍ ഖാന്‍റെ ഏറ്റവും വലിയ ഹിറ്റ്‌ സിനിമയാണ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ബജ്രംഗി ഭായ്ജാനില്‍ കരീന കപൂര്‍, ഹര്‍ഷാലി മല്‍ഹോത്ര, നവാസുദിന്‍ സിദ്ദിക്കി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ആകെ കളക്ഷന്‍ 820 കോടി രൂപ.

6. ബാഹുബലി – ദി ബിഗിനിംഗ്

ബാഹുബലി പരമ്പരയിലെ ആദ്യ സിനിമ. പ്രഭാസിനെ നായകനാക്കി രാജമൌലി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങിയത്. ആകെ കളക്ഷന്‍ 650 കോടി രൂപ.

7. സുല്‍ത്താന്‍

സുല്‍ത്താന്‍ അലി ഖാന്‍ എന്ന റെസ്റ്റ്ലിംഗ് ചാമ്പ്യന്‍റെ കഥ പറഞ്ഞ ചിത്രം അലി അബ്ബാസ് സഫറാണ് സംവിധാനം ചെയ്തത്. സല്‍മാന്‍ ഖാന്‍, അനുഷ്ക ശര്‍മ്മ, രണ്‍ദീപ് ഹൂഡ എന്നിവര്‍ അഭിനയിച്ച സുല്‍ത്താന്‍ 589 കോടി രൂപ തിയറ്ററുകളില്‍ നിന്ന് നേടി.

8. ധൂം 3

 

നായകനേക്കാള്‍ വില്ലന് പ്രാധാന്യം കൊടുക്കുന്ന ധൂം 3 യില്‍ ആമിര്‍ഖാനാണ് പ്രതിനായക വേഷത്തിലെത്തിയത്. അഭിഷേക് ബച്ചന്‍, കത്രീന കൈഫ്‌,
ജാക്കി ഷറോഫ് എന്നിവരും അഭിനയിച്ച സിനിമ 589 കോടി രൂപ കളക്റ്റ് ചെയ്തു.

9. ടൈഗര്‍ സിന്ദാ ഹൈ

ഏക്‌ ഥാ ടൈഗറിന്‍റെ തുടര്‍ച്ചയായി വന്ന ടൈഗര്‍ സിന്ദാ ഹൈ ഇറാക്ക് യുദ്ധ ഭൂമിയിലെ രക്ഷാ പ്രവര്‍ത്തനത്തിന്‍റെ കഥയാണ് പറഞ്ഞത്. സല്‍മാന്‍ ഖാന്‍, കത്രീന കൈഫ്‌ എന്നിവര്‍ നായിക നായകന്മാരായ സിനിമയ്ക്ക് 569 കോടി രൂപയാണ് ഇതുവരെ കിട്ടിയ കളക്ഷന്‍.

10. പത്മാവത്

രജപുത്ര രാജ്ഞിയായ പത്മാവതിയുടെ സാങ്കല്‍പ്പിക ജീവിതത്തിലൂടെയുള്ള യാത്രയാണ് സഞ്ജയ്‌ ലീല ബന്‍സാലി പത്മാവതിലൂടെ നടത്തിയത്. ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം 564 കോടി രൂപ നേടി.

Back to top button
error: