ന്യൂഡൽഹി :രാജ്യത്ത് നാലാംതരംഗത്തിന്റെ സൂചനകള്‍ നല്കി കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.നാലു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ മാത്രം 461 പേര്‍ക്കാണ് രോഗബാധ.രണ്ട് മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ടിപിആര്‍ നിരക്ക് 5.33 ശതമാനമായി ഇവിടെ ഉയര്‍ന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇത് നാലില്‍ താഴെയായിരുന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള രാജ്യതലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണ് ഇത്.