തളിപ്പറമ്പ്: ലഹരി മരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്കി യുവതിയെ ഭർത്താവിൻ്റെ ഒത്താശയോടെ കൂട്ടുകാരൻ ലൈംഗികമായി പീഡിപ്പിച്ചു എന്നു പരാതി. 16 വര്‍ഷം മുമ്പാണ് സംഭവം. മാത്രമല്ല ഒരു വർഷം മുമ്പ് ബൈക്കില്‍ പോകുമ്പോള്‍ ഭർത്താവ് തള്ളിത്താഴെയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
യുവതിയുടെ ഈ പരാതിയിൽ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കരിമ്പം സ്വദേശിയായ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്റഫ് (38) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ ഒത്താശയോടെ 2006 ഒക്ടോബറിൽ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് 2021ല്‍ ബൈക്കില്‍ പോകുമ്പോള്‍ തള്ളിത്താഴെയിട്ട് കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ശ്രമിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചു.
തളിപ്പറമ്പിനു സമീപത്തുള്ള യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവിന്റെയും സുഹൃത്തായ അഷ്റഫിന്റെയും പേരില്‍ കേസെടുത്തത്. കേസിനസ്പദമായ സംഭവം നടക്കുന്ന കാലത്ത് യുവതിയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. ഇയാള്‍ നാട്ടിലെത്തിയ ശേഷം സുഹൃത്തിനൊപ്പം വീട്ടിലെത്തി യുവതിക്ക് ലഹരി മരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്കി പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീടും ഇയാള്‍ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു.
പീഡനത്തിന് ഇരയാകുമ്പോള്‍ യുവതിക്ക് ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.