NEWS

മോട്ടോർ വാഹന വകുപ്പിന്റെ ‘ഓ​പ്പ​റേ​ഷ​ന്‍ ഫോ​ക്ക​സ്’; കൂടുതൽ അറിയാം

ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വെ​ളി​ച്ച​വും കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​വു​മാ​യി കു​തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു പൂ​ട്ടി​ടാ​ന്‍ മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് സ്വീകരിച്ച നടപടിയാണ് ഓപ്പറേഷൻ ഫോക്കസ്.അ​മി​ത വെ​ളി​ച്ച​വും ശ​ബ്ദ​വും അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​നും പി​ടി​കൂ​ടാ​നു​ള്ള സം​സ്ഥാ​ന വ്യാ​പ​ക​മാ​യു​ള്ള ഓ​പ്പ​റേ​ഷ​ന്‍ ഫോ​ക്ക​സി​ന് ഇ​ന്ന​ലെയാണ് തു​ട​ക്കമായത്.കേ​ര​ള​ത്തി​ല്‍ നി​ന്നു പോ​യ വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് ഗോ​വ​യി​ല്‍ ക​ത്തി​ന​ശി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പുതിയ നീക്കം.
ഹെഡ് ലൈറ്റുകളിലെ തീവ്ര പ്രകാശം, ലേസർ ലൈറ്റുകളുടെ ഉപയോഗം, അലങ്കാര ലൈറ്റുകളുടെ അമിത ഉപയോഗം തുടങ്ങിയവയാണ് ഇതിൽ പ്രധാനമായും പരിശോധിക്കുന്നത്.ഒപ്പം എതിരെ വരുന്ന വാഹനങ്ങൾക്ക് ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും കർശന പിടിവീഴും.വൈകിട്ട് ഏഴുമുതൽ പുലർച്ച അഞ്ച് വരെയാണ് പരിശോധന.
ക്രമക്കേടുകള്‍ കണ്ടെത്തുന്ന വാഹനങ്ങളില്‍ നിന്നും അനധികൃമായി പിടിപ്പിച്ച ലൈറ്റുകള്‍ ഫിറ്റിമെഗസുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവ ഇളക്കി മാറ്റേണ്ടതുണ്ടെങ്കില്‍ വാഹന ഉടമയുടെ/ ഡ്രൈവറുടെ ചിലവിലും ഉത്തരവാദിത്വത്തിലും ചെയ്തതിനു ശേഷം രജിസ്റ്ററിംഗ് അതോറിറ്റി മുൻപാകെ ഹാജരാക്കേണ്ടി വരും.നിശ്ചിത സമയപരിധിക്കുള്ളില്‍ ഇത്തരത്തില്‍ വാഹനം ഹാജരാക്കാത്ത പക്ഷം രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍  സ്വീകരിക്കും.

Back to top button
error: