NEWS

കുവൈത്തില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

കുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചെങ്ങന്നൂര്‍ തണ്ടപ്ര പീടിക സ്വദേശിനി അനിത ഷിബു(53)വാണ് ഹൃദയഘാതത്തെ തുടര്‍ന്ന് മരിച്ചത്.സബാഹ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്നു.

മൃതദേഹം സബാഹ് ആശുപത്രിയിലെ പൊതു ദര്‍ശനത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഏപ്രില്‍ 7 വ്യാഴാഴ്ച്ച നാട്ടില്‍ നടക്കും. ഷിബുവാണ് ഭര്‍ത്താവ്. ജോഷുവ, ജോയന്ന എന്നിവര്‍ മക്കളാണ്.

Back to top button
error: