ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 193 റണ്‍സെടുത്തു.
നായകൻ സഞ്ജു സാംസണ് 21 പന്തിൽ 30 റണ്‍സും ഷിമ്രോണ്‍ ഹെറ്റ്മെയർ 14 പന്തിൽ 35 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.
മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും ടൈമൽ മിൽസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കീറോണ്‍ പൊള്ളാർഡ് ഒരു വിക്കറ്റും നേടി.
ജോസ് ബട്ലറുടെ വെടിക്കെട്ട് പ്രകടനമാണ് രാജസ്ഥാനെ മികച്ച നിലയിലെത്തിച്ചത്. 68 പന്തിൽ അഞ്ച് സിക്സും 11 ഫോറും ഉൾപ്പെടെ 100 റണ്‍സാണ് ബട്ലറുടെ ബാറ്റിൽനിന്നു പിറന്നത്. സീസണിൽ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ബട്ലർ.