NEWS

മൊബൈല്‍ ഫോണില്‍ റെയിഞ്ച് കിട്ടുന്നില്ലേ,ഇതാ പരിഹാരം

മൊബൈല്‍ ഫോണില്‍ റെയിഞ്ച് കിട്ടാത്ത അവസ്ഥ അനുഭവിക്കാത്ത ഒരാളും ഉണ്ടാവില്ല.വീട്ടിനുള്ളില്‍ ഇരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ അത്യാവശ്യമായി കോള്‍ ചെയ്യാനോ കഴിയാത്തത് പലര്‍ക്കും വലിയ തല വേദന സൃഷ്ടിക്കുന്ന കാര്യമാണ്. ഇനി ഇത്തരത്തില്‍ നെറ്റ്‌വര്‍ക്ക് കിട്ടാതെ വരുമ്ബോള്‍ ഈ പൊടിക്കൈകള്‍ ഒന്ന് പ്രയോഗിച്ചു നോക്കു.
നെറ്റ്‌വര്‍ക്ക് ധാതാവില്‍ നിന്ന് സിഗ്നലുകള്‍ സ്വീകരിക്കാന്‍ ഫോണിനുള്ളിലുള്ള ചില ആന്റിനകളുണ്ട്. ഇവ മറയ്ക്കുന്ന തരത്തിലുള്ള ഫോണ്‍ കവറുകളാണ് (ഹാര്‍ഡ് കെയ്സുകള്‍) നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ റെയിഞ്ച് കിട്ടാന്‍ ബുദ്ധിമുട്ട് ഉണ്ടാകും. ഇത്തരത്തില്‍ റെയിഞ്ച് കിട്ടാതെ വരുമ്ബോള്‍ ഫോണിന്റെ കവര്‍ ഊരി മാറ്റിയ ശേഷം ഉപയോഗിച്ചു നോക്കൂ മാറ്റം കാണാം.
ഫോണിലേക്ക് സിഗ്നലുകള്‍ എത്തുന്നത് തടയുന്ന വസ്തുക്കള്‍ നമുക്കു ചുറ്റുമുണ്ട്. അവയിലൊന്നാണ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍. അതിനാല്‍ റെയിഞ്ച് കുറയുന്ന സാഹചര്യത്തില്‍ ഇത്തരം ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അടുത്ത് നിന്ന് ദൂരേക്ക് മാറിയ ശേഷം ഫോണ്‍ ഉപയോഗിക്കുക.
ഫോണിന് നെറ്റ്‌വര്‍ക്ക് ദാതാവില്‍ നിന്ന് വരുന്ന സിഗ്നലുകള്‍ സ്വീകരിക്കാന്‍ ബാറ്ററി ചാര്‍ജ് അത്യാവശ്യമാണ്. ബാറ്ററി ചാര്‍ജ് കുറഞ്ഞിരിക്കുന്ന സമയത്ത് സിഗ്നലുകളെ സ്വീകരിക്കാന്‍ ഫോണിനാവില്ല. അതിനാല്‍ ബാറ്ററി ചാര്‍ജ് 50 ശതമാനത്തിന് മുകളില്‍ തന്നെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. സിഗ്നല്‍ കുറവാണെങ്കില്‍ ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം ഉപയോഗിക്കുക.
സിം കാര്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം, കോപ്പര്‍ ചിപ്പ് പതിപ്പിച്ച ഭാഗമാണ്. അതിനാല്‍ തന്നെ ഈ ഭാഗം വൃത്തിയായി സൂക്ഷിക്കുക. സിം കാര്‍ഡ് പുറത്തെടുത്ത് കോപ്പര്‍ ഭാഗം തുടച്ചു വൃത്തിയാക്കിയ ശേഷം ഉപയോഗിക്കുക.
ഫോണിലേക്ക് വരുന്ന സിഗ്നലുകള്‍ ചില സമയങ്ങളില്‍ കുറഞ്ഞു പോകാറുണ്ട്. അത്തരം സമയങ്ങളില്‍ ഫോണിലെ എയര്‍പ്ലെയിന്‍ മോഡ് ഓണാക്കുക. ഇത് ഓണാക്കുമ്ബോള്‍ ഫോണിലേക്കു വരുന്ന നെറ്റ്‌വര്‍ക്ക് സിഗ്നലുകള്‍, വൈ ഫൈ, ബ്ലൂ ടൂത്ത് എന്നിവ കട്ടാകും. സിഗ്നലുകള്‍ ഫോണിലേക്ക് വരികയോ ഫോണില്‍ നിന്ന് പുറത്തേക്ക് പോവുകയോ ചെയ്യില്ല. ഇതിനു ശേഷം 30 സെക്കന്‍ഡ് കഴിഞ്ഞ് എയര്‍പ്ലെയിന്‍ മോഡ് ഓഫാക്കുക. അപ്പോള്‍ സിഗ്നലുകള്‍ ഒന്നു കൂടി ബൂസ്റ്റ് ചെയ്ത് ഫോണിലേക്ക് വരും. ഇത് റെയിഞ്ച് കൂടുതലായി ലഭിക്കാന്‍ സഹായിക്കും.
ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്തില്ലെങ്കില്‍ അത് ഫോണിന്റെ റെയിഞ്ചിനെ ബാധിക്കും. അതിനാല്‍ ഇടയ്ക്കിടെ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ റെയിഞ്ച് പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാനാകും.
വൈ ഫൈ ഉള്ളവര്‍ക്ക് ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ പ്രശ്നമുണ്ടാകില്ല. എന്നാല്‍ ഫോണ്‍ കോള്‍ വിളിക്കാന്‍ നെറ്റ്‌വര്‍ക്ക് സിഗ്നല്‍ തന്നെ വേണം. ഇത്തരത്തില്‍ സിഗ്നല്‍ കുറവുള്ള വൈഫൈ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഫോണിലെ വൈഫൈ കോളിംഗ് ഓപ്ഷന്‍ എനേബിള്‍ ചെയ്യുക. വോ വൈ ഫൈ ഫീച്ചറുള്ള ഫോണുകളില്‍ ഇത്തരം സൗകര്യം ഉപയോഗിച്ച്‌ റെയിഞ്ച് കട്ടാകാതെ തന്നെ നെറ്റ്‌വര്‍ക്കില്‍ നിന്ന് ഫോണ്‍ കോള്‍ ചെയ്യാനാകും.

Back to top button
error: