പട്ന: മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ ഹോളി ആഘോഷങ്ങള്‍ക്കിടെ വിഷമദ്യം കഴിച്ച് 37 പേര് മരിച്ചു. സിവാന്‍, ബാങ്ക, ഭാഗല്‍പുര്‍, മധേപുര, നളന്ദ തുടങ്ങിയ ഇടങ്ങളിലാണ് ദുരന്തമുണ്ടായത്.
ഭാഗല്‍പുരിലും ബാങ്കയിലുമായി രണ്ടു പേര്‍ക്കു കാഴ്ചയും നഷ്ടമായി. ദീപാവലി ദിനത്തിൽ ബിഹാറിലുണ്ടായ മദ്യദുരന്തത്തില്‍ അറുപതോളം പേര്‍ക്കാണു ജീവന് നഷ്ടമായത്.
അതേസമയം മദ്യനിരോധനം പിൻവലിക്കണമെന്ന് പ്രതിപക്ഷത്തിനു പുറമേ ഭരണകക്ഷിയിലെ ചില എംഎല്‍എമാരും പരസ്യമായി ആവശ്യപ്പെട്ടു.ബിഹാറില്‍ തുടര്‍ച്ചയായുണ്ടാകുന്ന വിഷമദ്യ ദുരന്തങ്ങള്‍ സംസ്ഥാനത്തെ മദ്യനിരോധനം പരാജയമാണെന്ന ആക്ഷേപവും ഉയര്‍ത്തുന്നുണ്ട്.