NEWS

തിരുനക്കര പൂരം; കോട്ടയത്ത് 23-ന് ഗതാഗത നിയന്ത്രണം

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച്‌ 23ന് നടക്കുന്ന തിരുനക്കരപ്പൂരത്തിന്റെ ഭാഗമായി കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.ഉച്ചക്ക് 2 മണി മുതലാണ് നിയന്ത്രണം.

നിയന്ത്രണം ഇങ്ങനെ:

തെക്കുനിന്നും എംസി റോഡിലൂടെ വരുന്ന വലിയ വാഹനങ്ങള് സിമന്റ് കവല ജംങ്ഷനില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല് റോഡുവഴി തിരുവാതുക്കല്- കുരിശുപള്ളി- അറുത്തൂട്ടി ജംങ്ഷനില് എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംങ്ഷനിലെത്തി മെഡിക്കല് കൊളെജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള് തിരുവാതുക്കല് – അറുത്തൂട്ടി വഴി പോവുക.

Signature-ad

എംസി റോഡിലൂടെ വരുന്ന കിഴക്കോട്ടു പോകേണ്ട ചെറുവാഹനങ്ങള് മണിപ്പുഴയില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡു വഴി ഈരയില്ക്കടവു വഴി മനോരമ ജംങ്ഷനിലെത്തി കിഴക്കോട്ടു പോവുക. വലിയ വാഹനങ്ങള് മണിപ്പുഴ ജംഗ്ഷനില് നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.

നാഗമ്ബടത്തുനിന്നും വരുന്ന വാഹനങ്ങള് സിയേഴ്സ് ജംങ്ഷന്, റെയില്വേ സ്റ്റേഷന് – ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്ക്കറ്റ് വഴി എം.എല്‍ റോഡ് വഴി കോടിമത ഭാഗത്തേക്ക് പോവുക.

കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള് ബേക്കര് ജംങ്ഷനിലെത്തി സിയേഴ്സ് ജംങ്ഷന് വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാന്ഡിലേക്ക് പോവുക.

നാഗമ്ബടം സ്റ്റാന്റില് നിന്നും കാരാപ്പുഴ, തിരുവാതുക്കല് ഭാഗത്തേക്ക് പോകേണ്ട ബസുകള് ബേക്കര് ജംങ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല് ഭാഗത്തേക്കുപോവുക

കെ.കെ റോഡിലൂടെ വരുന്ന ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങള് കഞ്ഞിക്കുഴി,ദേവലോകം, കടുവാക്കുളം വഴിയും സ്വകാര്യ ബസുകള് കലക്‌ട്രേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യന് ഉതുപ്പു റോഡുവഴി നാഗമ്ബടം ബസ് സ്റ്റാന്ഡിലേക്കും പോകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: