വില കത്തി കയറുന്നു; ജനം വലയും
വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
മുംബൈ: ചായ, കാപ്പി, പാല്‍, ന്യൂഡില്‍സ് പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുന്നു. ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡും (എച്ച്.യു.എല്‍) നെസ്ലെയും ഇതോടകം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കു കഴിച്ചു. മേഖലയിലെ പ്രമുഖരുടെ നീക്കം മറ്റു നിര്‍മാതാക്കളും തുടര്‍ന്നേക്കുമെന്നാണു വിലയിരുത്തല്‍. സാമ്പിള്‍ പായ്ക്കുകള്‍ മുതലുള്ള ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന ഹോട്ടലുകളെയും ചെറുകിട സംരംഭങ്ങളെയും ബാധിക്കുമെന്നും വിലയിരുത്തുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ബ്രൂ കോഫീ സാമ്പിളുകളുടെ വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. അമൂലും കഴിഞ്ഞ ദിവസം പാല്‍ വില കൂട്ടിയിരുന്നു.
ബ്രൂ കോഫി പൗഡറിന്റെ വില 3 മുതല്‍ 7 ശതമാനം വരെ വര്‍ധിപ്പിച്ചു. ബ്രൂ ഗോള്‍ഡ് കോഫി ജാറുകള്‍ക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെയും ബ്രൂ ഇന്‍സ്റ്റന്റ് കോഫി പൗച്ചുകള്‍ക്ക് 3 മുതല്‍ 6.66 ശതമാനം വരെയും വില വര്‍ധിപ്പിച്ചു. അതേസമയം, താജ്മഹല്‍ ചായയുടെ വിലയും 3.7ല്‍ നിന്ന് 5.8 ശതമാനമായി ഉയര്‍ത്തി. പുതുക്കിയ വില ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ബ്രൂക്ക് ബോണ്ടിന്റെ വിവിധ വകഭേദങ്ങളുടെ വില 1.5 മുതല്‍ 14 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. പണപ്പെരുപ്പം വര്‍ധിക്കുന്നതിനാല്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ ചെലവേറിയതാക്കുകയാണെന്ന് തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്.
നെസ്ലെ ഇന്ത്യയും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നെസ്ലെ ഇന്ത്യ മാഗി നൂഡില്‍സിന്റെ വില 9 മുതല്‍ 16 ശതമാനം വരെ വര്‍ധിപ്പിച്ചു. ഇതോടൊപ്പം പാലിന്റെയും കാപ്പിപ്പൊടിയുടെയും വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വില കൂടിയതിന് പിന്നാലെ ഇപ്പോള്‍ 70 ഗ്രാം മാഗി മസാല നൂഡില്‍സിന്റെ വില 12ല്‍ നിന്ന് 14 രൂപയായി ഉയര്‍ന്നു. അതേസമയം 140 ഗ്രാമിന്റെ മാഗി മസാല നൂഡില്‍സിന് 3 രൂപ അഥവാ 12.5 ശതമാനം വര്‍ധിച്ചു. 560 ഗ്രാം പായ്ക്കിന്റെ വില 9.4 ശതമാനം വര്‍ധിച്ചു. അതായത് 96 രൂപയ്ക്ക് പകരം 105 രൂപ ഇതിനായി നല്‍കണം.
നെസ്ലെ എ മില്‍ക്ക് ഒരു ലിറ്റര്‍ കാര്‍ട്ടണിന്റെ വിലയും 4 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ വില 78 രൂപയാണ്. മുമ്പ് ഇത് 75 രൂപയായിരുന്നു. നെസ്‌കഫേ ക്ലാസിക് കോഫീ പൗഡറിന്റെ വിലയും മൂന്ന് മുതല്‍ ഏഴ് ശതമാനം വരെ വര്‍ധിപ്പിച്ചു. നെസ്‌കഫേ ക്ലാസിക് 25 ഗ്രാം പാക്കിന്റെ വില 2.5 ശതമാനം വര്‍ധിച്ച് 78 ല്‍ നിന്ന് 80 രൂപയായി. 50 ഗ്രാം പായ്ക്കിനും 145 രൂപയില്‍ നിന്ന് 3.4 ശതമാനം വര്‍ധിപ്പിച്ച് 150 രൂപയാക്കി.
ഇന്ത്യന്‍ ഉപയോക്താക്കളെ സംബന്ധിച്ചു കാര്യങ്ങള്‍ ഒന്നും ശരിയല്ല. റഷ്യ- യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഭക്ഷ്യ എണ്ണയുടെ വില കുതിപ്പു തുടങ്ങി കഴിഞ്ഞു. പെട്രോള്‍- ഡീസല്‍ വില ഏതു നിമിഷവും വര്‍ധിക്കാം. ഇതാണ് അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയ്ക്കും വഴിവച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യയിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.07 ശതമാനമാണ്. ജനുവരിയില്‍ ഇത് 6.01 ശതമാനമായിരുന്നു. അതായത് പണപ്പെരുപ്പ സൂചിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കംഫര്‍ട്ട് സോണായ നാല് മുതല്‍ ആറ് ശതമാനം തുടര്‍ച്ചയായി പിന്നിട്ടിരിക്കുന്നു. അടുത്ത ധനനയ യോഗത്തില്‍ ഇതിന്റെ പ്രതിഫലനം ഉറപ്പായും പ്രതിഫലിക്കും.
പണപ്പെരുപ്പം ഉയര്‍ന്നതോടെ കമ്പനികളുടെ ചെലവ് കുതിക്കുകയാണെന്നാണു റിപ്പോര്‍ട്ട്. അസംസ്‌കൃത വസ്തുക്കള്‍, ഗതാഗതച്ചെലവുകളാണ് പ്രധാനമായും കുതിച്ചിരിക്കുന്നത്. വിലവര്‍ധന ഉപയോക്താക്കളിലേക്കു കൈമാറുകയല്ലാതെ മറ്റു മാര്‍ഗങ്ങളിലെന്നു കമ്പനികള്‍ വാദിക്കുന്നു. പാം ഓയില്‍, കാപ്പി, പാല്‍, പാക്കേജിങ് തുടങ്ങിയ പ്രധാന ഇന്‍പുട്ടുകള്‍ കുതിച്ചുയരുകയാണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വില ഇനിയും വര്‍ധിപ്പിക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP