KeralaNEWS

നദികളിൽ വെള്ളമില്ല;ജലവിതരണ പദ്ധതികളുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: കനത്ത വേനലിൽ സംസ്ഥാനത്തെ നദികളെല്ലാം വറ്റിവരളുന്നു.നദികളിൽ ജലനിരപ്പ് താഴ്ന്നതോടെ ജലവിതരണ പദ്ധതികളുടെ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായി.നിരവധി നദികളും കൈവഴികളും പോഷകനദികളും  തോടുകളും കായലുകളും ഒക്കെ ഉള്‍പ്പെട്ടതാണ് കേരളം.എങ്കിലും വര്‍ഷം തോറും ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്.രണ്ടുമാസം മുൻപുവരെ ഇരുകൈകളും മുട്ടി പ്രളയഭീക്ഷണിയിൽ ഒഴുകിയിരുന്ന നദികളിൽ പലതിലും ഇന്ന് പാദം നനയാൻ പോലും വെള്ളമില്ല.
കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന് പിന്നാലെ കേരളത്തില്‍ ഉണ്ടായിരിക്കുന്ന സാഹചര്യം അതീവഗുരുതരമാണ്.എക്കലടിഞ്ഞ് ആഴം കുറഞ്ഞതും ഉറവവറ്റിയതും മൂലം വളരെ വേഗത്തിലാണ് പുുഴകളെല്ലാം വറ്റി വരണ്ടത്. ഇതിനൊപ്പം കിണറുകളും കുളങ്ങളും വറ്റിയതോടെ കുടിവെള്ളക്ഷാമം ഇരട്ടിയായി.മഴവെള്ളത്തിന്റെ 70 ശതമാനവും ഒഴുകി നഷ്ടപ്പെടുന്ന നാടാണ് കേരളം.ബാക്കിയുള്ളവ സംഭരണികളില്‍ ശേഖരിച്ചാണ് കുടിവെള്ളത്തിനും വൈദ്യുതിക്കും ഉപയോഗിക്കുന്നത്.ചൂട് കനത്തതോടെ അതും ഇല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്.

Back to top button
error: