KeralaNEWS

5000 രൂപ മുടക്കാമോ, സ്വന്തമായി പോസ്റ്റ് ഓഫീസ് ആരംഭിക്കാം

ർക്കും സ്വന്തമായി പോസ്റ്റ് ഓഫീസ് തുടങ്ങുന്നതിനുള്ള ഫ്രാഞ്ചൈസി പദ്ധതിയുമായി ഭാരതീയ തപാൽ വകുപ്പ്.ഇന്ത്യയിലുടനീളം പോസ്റ്റ് ഓഫീസ് തുറക്കുക എന്നത് പ്രായോഗികമല്ലാത്തതിനാലാണ് ഇന്ത്യ പോസ്റ്റ് ഫ്രാഞ്ചൈസ് ഓഫീസുകൾ തുറക്കാൻ തീരുമാനിച്ചത്.
ഇതിനായി, ഏത് സ്ഥലത്താണോ ഓഫീസുകൾ ആരംഭിക്കേണ്ടത് അവിടെ സ്ഥിരതാമസക്കാരായ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഫ്രാഞ്ചൈസി പദ്ധതിക്കായി അപേക്ഷിക്കാം. https://www.indiapost.gov.in/VAS/Pages/Content/Franchise_Scheme.aspx എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് തപാൽ ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം18 വയസ്സിന് മുകളിലുള്ളവരും കുറഞ്ഞത് എട്ടാം ക്ലാസ് പാസായവരുമായ എല്ലാവർക്കും പദ്ധതിയിൽ അപേക്ഷിക്കാം.
അപേക്ഷകന് ഉടമസ്ഥതയിലുള്ളതോ വാടകയ്‌ക്കെടുത്തതോ ആയ മുറി ഉണ്ടായിരിക്കണം.സെക്യൂരിറ്റി ഡെപ്പോസിറ്റായി കുറഞ്ഞത് 5,000 രൂപ നൽകണം.എല്ലാ ഇടപാടുകളിലും തപാൽ വകുപ്പിന്റെ ഉത്തരവാദിത്തവും അന്തസ്സും കാത്തുസൂക്ഷിക്കുന്നതടക്കം എല്ലാ വ്യവസ്ഥകളും അംഗീകരിച്ചാണ് കരാർ ഒപ്പിടേണ്ടത്.
തപാൽ സ്റ്റാമ്പുകൾ ഉൾപ്പെടെയുള്ളവ ഇത്തരം ഫ്രാഞ്ചൈസി ഓഫീസുകൾക്ക് വിൽക്കാനാകും.സ്പീഡ് പോസ്റ്റ്, രജിസ്റ്റേർഡ് പോസ്റ്റ്, മണി ഓർഡർ തുടങ്ങിയവ സ്വീകരിക്കാം.ബന്ധപ്പെട്ട വ്യക്തിക്ക് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഏജന്റായി പ്രവർത്തിക്കാം. പ്രീമിയം വാങ്ങാം.ബിൽ ടാക്സും പിഴയും ഈടാക്കാം. തപാൽ വകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതികൾക്കൊപ്പം ഇ-ഗവേണൻസ് സംവിധാനവും നടപ്പാക്കാം.
രജിസ്റ്റേർഡ് ഉരുപ്പടികൾക്ക് മൂന്ന് രൂപയും സ്പീഡ് പോസ്റ്റിന് അഞ്ചും രൂപയും കമ്മീഷൻ ലഭിക്കും.പോസ്റ്റൽ സ്റ്റാമ്പുകൾക്ക് വിലയുടെ അഞ്ച് ശതമാനം കമ്മീഷൻ ലഭിക്കും.200 രൂപ വരെയുള്ള മണി ഓർഡറുകൾക്ക് മൂന്നര രൂപയും അതിൽ കൂടുതൽ തുകയ്ക്ക് അഞ്ച് രൂപയും നേടാം.

Back to top button
error: