KeralaNEWS

കോഴിക്കോട്ട് ബി ജെ പി പ്രവര്‍ത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട്ട് ബി ജെ പി പ്രവര്‍ത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്.കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ബി ജെ പി പ്രവര്‍ത്തതനായ പ്രവീണിന് പരിക്കേറ്റത്. പ്രവീണിന്റെ കൈക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചിട്ടുണ്ട്.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഫലത്തില്‍ അഞ്ചില്‍ നാലിലും ബി ജെ പിയായിരുന്നു ജയിച്ചത്.ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബി ജെ പി ജയിച്ചപ്പോള്‍ പഞ്ചാബില്‍ ആം ആദ്മിയായിരുന്നു വിജയിച്ചത്.

 

Signature-ad

അതേസമയം കേരളത്തിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാത്ത ബിജെപിയുടെ പ്രവർത്തകർ വടക്കേ ഇന്ത്യയിലെ വിജയങ്ങളുടെ പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ആഘോഷ പ്രകടനങ്ങൾ നടത്തിയത് സോഷ്യൽ മീഡിയയിൽ പൊങ്കാലയ്ക്കും വഴിയൊരുക്കി.

Back to top button
error: