KeralaNEWS

ചാലക്കുടിയിൽ 75 കിലോ കഞ്ചാവുമായി ഒരു കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പെടെ നാലു പേർ പിടിയിൽ

<span;>ചാലക്കുടിയിൽ 75 കിലോ കഞ്ചാവുമായി ഒരു കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പെടെ നാലു പേർ പിടിയിൽ. കുടുംബസമേതം ആന്ധ്രയില് നിന്ന് കഞ്ചാവ് കൊണ്ടു വരികയായിരുന്ന സംഘമാണ് എക്സൈസിന്റെ പിടിയിലാത്. ടാക്സി കാർ ഓട്ടത്തിന് വിളിച്ചായിരുന്നു കഞ്ചാവ് കടത്ത്.

മണ്ണാർക്കാട് സ്വദേശി ഇസ്മയിൽ, മൈസൂർ സ്വദേശി മുനീർ, ഭാര്യ ശ്വേത, ശ്വേതയുടെ സഹോദരി ശാരദ എന്നിവരാണ് തൃശൂർ എക്സൈസ് ഇന്റലിജെന്റ്സ് സംഘത്തിന്റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇവർ ടാക്സി വിളിച്ചത്. കൊച്ചി വിമാനത്താവളത്തിൽ ഇറക്കണമെന്നായിരുന്നു ആവശ്യം. യാതൊരു സംശവും തോന്നിയില്ലെന്ന് ഡ്രൈവർ പറയുന്നു. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ദേശീയപാതയിൽ അർധരാത്രി മുതൽ കാത്തുനിന്നിരുന്നു. പുലർച്ചെ 1.30ക്ക് ചാലക്കുടി മുൻസിപ്പൽ ജംഗ്ഷനിലെത്തിയ കാർ അധികൃതർ തടഞ്ഞു.

Signature-ad

തുടക്കത്തിൽ എക്സൈസ് സംഘത്തിന് പോലും സംശയമുണ്ടാക്കാത്ത രീതിയിലാരുന്നു ഇവരുടെ പെരുമാറ്റം. അടിയന്തിരമായി കുടുംബസമേതംവിമാനത്താവളത്തിലെത്തണമെന്നാണ് ഇവർ പറഞ്ഞത്. പിന്നീട് കാർ വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കടത്തിലെ വെളിച്ചത്തായത്.

30 ഓളം പക്കറ്റുകളിലായി ട്രാവൽ ബാഗ്കളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം 75 കിലോ കാഞ്ചവാണ് പിടികൂടിയത്. ഇതിന് 2 കോടിക്കു മേൽ വില വരുമെന്നാണ് കണക്കാക്കുന്നത്. ആന്ധ്രയിൽ നിന്ന് എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിറ്റഴിക്കാനാണ് കൊണ്ടുവന്നത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങാൻ പണം മുടക്കിയവരെ കുറിച്ച് പരിശോധിച്ച് വരികയാണ്.

Back to top button
error: