ചാലക്കുടി : വിമാനയാത്രക്കാരെന്ന വ്യാജേന കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതികൾ ഉൾപ്പടെ നാലംഗ സംഘത്തെ എക്സൈസ് പിടികൂടി.ഇവരിൽ നിന്നും 70 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്.
രണ്ട് യുവതികൾ ഉൾപ്പടെ നാലുപേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.വയനാട് മേപ്പാടി സ്വദേശി മുനീർ ഭാര്യ മൈസൂരു സ്വദേശിനി ശാരദ, ബന്ധു ശ്വേത, മണ്ണാർക്കാട് സ്വദേശി താഴത്തെകല്ലടി വീട്ടില്‍ ഇസ്മയിൽ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
കോയമ്പത്തൂരിൽ നിന്നും വാടകക്ക് വിളിച്ച കാറുകളിൽ നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടിലേയ്ക്കുള്ള യാത്രക്കാരെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്. ചാലക്കുടി കോടതി ജംങ്ഷനിൽ വെച്ച് എക്സൈസ് സംഘം കാറുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.