KeralaNEWS

അതിഥികൾക്കൊപ്പം ഭാര്യയെ ഉറങ്ങാനനുവദിക്കും, വ്യത്യസ്തമാണ് ഇവരുടെ രീതീകൾ

മ്മുടെ വീട്ടിൽ അതിഥികൾ വന്നാൽ അവരെ മാന്യമായി സ്വീകരിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. നല്ല ആഹാരം, കിടക്കാൻ വീട്ടിലെ മികച്ച മുറി തുടങ്ങി എല്ലാം നമ്മൾ അവർക്ക് വേണ്ടി ഒരുക്കും. എന്നാൽ, ആഫ്രിക്കയുടെ തെക്ക് ഭാഗത്തുള്ള നമീബിയ(Namibia)യിലുള്ള ഒരു കൂട്ടം ആളുകൾ അതിലും ഒരു പടി കടന്ന് അതിഥികൾക്കായി മുറികൾ മാത്രമല്ല, സ്വന്തം ഭാര്യമാരെയും വിട്ടുകൊടുക്കുന്നു.
നമീബിയയിലുളള ഹിംബ(Himba) ഗോത്രവർ​ഗമാണ് ഇത്തരം ആചാരങ്ങൾ സൂക്ഷിച്ചിരുന്നത്.  ഓംഹിംബ എന്നും അവർ അറിയപ്പെടുന്നു.നമീബിയയിലെ കുനെൻ പ്രദേശത്താണ് അവർ താമസിക്കുന്നത്. പുരുഷന്മാർ കൃഷിയും കന്നുകാലി വളർത്തലും പരിശീലിക്കുന്നു.സ്ത്രീകളുടെ ജോലി പാചകം, വിറക്, ശുദ്ധജല ശേഖരണം എന്നിവയാണ്. പെൺകുട്ടികൾ എട്ടു മുതൽ പത്ത് വയസ്സിൽ തന്നെ വിവാഹിതരാകുന്ന രീതിയായിരുന്നു അവിടെ. അവൾ ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കുന്നത് പെൺകുട്ടിയുടെ പിതാവാണ്. അതുപോലെ, ബഹുഭാര്യത്വം ഈ സമൂഹത്തിൽ സാധാരണമാണ്.
ചൂടുള്ള വരണ്ട കാലാവസ്ഥ കാരണം, സ്ത്രീകളും പുരുഷന്മാരും അർദ്ധ നഗ്നരായിട്ടാണ് നടക്കുന്നത്. വരണ്ട കാലാവസ്ഥയായതുകൊണ്ട് തന്നെ ഇവിടെ വെള്ളം കിട്ടാൻ പ്രയാസമാണ്. ഇക്കാരണത്താൽ, കുളിക്കുന്നതിന് പകരം അവർ തങ്ങളുടെ ചർമ്മത്തിൽ മണ്ണിൽ നിന്ന് ഉണ്ടാക്കിയ ഒരു ചുവന്ന പേസ്റ്റാണ് തേക്കുന്നത്. ഒട്ട്ജീസ് എന്ന് വിളിക്കുന്ന ഈ പേസ്റ്റ് അവർ ചർമ്മത്തിലും, മുടിയിലും തേച്ച് പിടിപ്പിക്കുന്നു. ഇത് ചർമ്മത്തിന് ഒരുതരം ചുവപ്പ് കലർന്ന ചെളി നിറഞ്ഞ രൂപം നൽകുന്നതിന് ഉപയോഗിക്കുന്നു. ഈ മിശ്രിതം അവരുടെ ചർമ്മത്തെ പ്രത്യേകിച്ച് ജലദൗർലഭ്യ സമയത്ത് ശുദ്ധീകരിക്കുകയും പ്രാണികളുടെ കടിയിൽ നിന്നും സൂര്യനിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു. ശുചിത്വം നിലനിർത്തുന്നതിനുള്ള ഒരു മാർഗമായി ദിവസവും ശരീരത്തിൽ അവർ പുക കൊള്ളിക്കുകയും ചെയ്യുന്നു.
അതുപോലെ വീട്ടിൽ വന്ന ഒരു അതിഥിയോട് നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ വീട്ടിലെ പുരുഷൻ തന്റെ ഭാര്യമാരെ അതിഥിയോടൊപ്പം ഉറങ്ങാൻ അനുവദിക്കുന്നു. ഇതിനെ Okujepisa Omukazendu എന്നാണ് വിളിക്കുന്നത്.  ഭാര്യാഭാർത്താക്കന്മാർ കിടന്നിരുന്ന മുറിയിൽ അതിഥിയും, ഭാര്യയും കിടക്കുമ്പോൾ, ഭർത്താവ് മറ്റൊരു മുറിയിൽ ഉറങ്ങുന്നു.ഇനി ആ വീട്ടിൽ അധിക മുറി ഇല്ലെങ്കിൽ ഭർത്താവ് വീടിന് പുറത്ത് കിടന്നുറങ്ങും.ഇനി സ്ത്രീകളാണ് വരുന്നതെങ്കിൽ, ആ രാത്രി ഭർത്താവിനെ അതിഥിയായ സ്ത്രീയ്ക്ക് വിട്ടു കൊടുക്കാനും സ്ത്രീകൾ ബാധ്യസ്ഥരാണ് !

Back to top button
error: