NEWS

പൊള്ളലേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ, ഐസ്, പേസ്റ്റ്, മഷി, തേന്‍, കാപ്പിപ്പൊടി തുടങ്ങിയവയൊന്നും പുരട്ടരുത്. അത് പൊള്ളിയ ഭാഗത്ത് പഴുപ്പും അണുബാധയുമുണ്ടാക്കും

ടുക്കള ജോലികൾക്കും പുറം പണിക്കുമിടയിലാണ് പലപ്പോഴും ആളുകൾക്ക് പൊള്ളലേൽക്കുന്നത്. സാധാരണയായി പൊള്ളലിന്റെ തോതിനനുസരിച്ച്‌ മൂന്നായി തരംതിരിച്ചിരിക്കുന്നു.

ഫസ്റ്റ് ഡിഗ്രി പൊള്ളല്‍: തൊലിപ്പുറത്ത് ചെറിയൊരു നിറവ്യത്യാസം ഉണ്ടാക്കുന്നു. പൊള്ളലേറ്റ ഭാഗത്ത് ചുവപ്പുനിറവും തടിപ്പും ഉണ്ടാവുന്നു. ഇത് സൂപ്പര്‍ഫിഷ്യല്‍ ബേണ്‍ എന്നു പറയപ്പെടും.

Signature-ad

സെക്കന്‍ഡ് ഡിഗ്രി പൊള്ളല്‍: ചര്‍മത്തിലെ പുറംപാളിയായ എപ്പിഡെര്‍മിസിനെ ബാധിക്കുന്നതാണിത്.
ചര്‍മം പകുതിയോളം ആഴത്തില്‍ നശിച്ചുപോകുന്നു. വേദനയും പുകച്ചിലും ചര്‍മത്തില്‍ പോളകളും ഉണ്ടാകും.

തേര്‍ഡ് ഡിഗ്രി പൊള്ളല്‍: ചര്‍മം മൊത്തത്തില്‍ കരിഞ്ഞു പോകുന്നു. ഇത് ഗുരുതരമാണ്. ചര്‍മത്തിലെ അകത്തും പുറത്തുമുള്ള പാളികളെ ബാധിക്കും. ചര്‍മത്തിലെ നാഡികള്‍, രക്തലോമികകള്‍, കൊഴുപ്പുകോശങ്ങള്‍, പേശികള്‍ എന്നിവയെയൊക്കെ ബാധിക്കുന്നു. അടിയന്തിര വൈദ്യസഹായം തേടണം.

പൊള്ളലേറ്റാല്‍ ഉടൻ ചെയ്യേണ്ട കാര്യങ്ങള്‍:

പൊള്ളലേറ്റയാളെ അതിന് കാരണമായ വസ്തുവില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക.
പൊള്ളിയ ഭാഗം ശുദ്ധജലം കൊണ്ട് കഴുകുക. പൈപ്പ് തുറന്ന് പൊള്ളിയ ഭാഗം അതിന് താഴെ പിടിക്കുന്നതാണ് നല്ലത്. 15-20 മിനിറ്റ് നേരം ഇങ്ങനെ പിടിക്കണം.
പൊള്ളിയ ഭാഗം വൃത്തിയുള്ള പോളിത്തീന്‍ കവര്‍ കൊണ്ട് മൂടി ആശുപത്രിയിലേക്ക് കൊണ്ടുപോവുക.
പൊള്ളലിനെത്തുടര്‍ന്നുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കരുത്.
ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഓയിന്റ്‌മെന്റ് മാത്രമേ പൊള്ളിയ ഭാഗത്ത് പുരട്ടാവൂ.

ചെയ്യാന്‍ പാടില്ലാത്തത്

പൊള്ളിയതിന് മുകളില്‍ ഐസ്, പേസ്റ്റ്, മഷി, തേന്‍, കാപ്പിപ്പൊടി തുടങ്ങിയവയൊന്നും പുരട്ടരുത്. അത് പൊള്ളിയ ഭാഗത്ത് പഴുപ്പുണ്ടാകാനും അണുബാധയുണ്ടാകാനും ഇടയാക്കും. പേസ്റ്റിലും മഷിയിലുമുള്ള രാസവസ്തുക്കള്‍ പൊള്ളിയ ചര്‍മത്തിലൂടെ എളുപ്പത്തില്‍ ഉള്ളില്‍ കടന്നാണ് അണുബാധയുണ്ടാകുന്നത്. ചികിത്സ നല്‍കുന്നതിന് മുന്‍പ് ഇത് നീക്കം ചെയ്യുക എന്നത് വളരെ ശ്രമകരമാണ്.

പോള പൊട്ടിക്കരുത്
അണുബാധയുണ്ടാകും

പൊള്ളലേല്‍ക്കുമ്പോള്‍ കോശങ്ങളിലെ ജലാംശം വലിയ തോതില്‍ നഷ്ടപ്പെടും. ഇത് ശരീരത്തില്‍ പോളയുണ്ടാക്കും. ഈ പോള പൊട്ടിക്കുന്നത് അണുബാധയ്ക്ക് ഇടയാക്കും. പൊട്ടിപ്പോകാതിരിക്കാന്‍ പോള പൂര്‍ണമായും മറയുന്ന രീതിയില്‍ വൃത്തിയുള്ള തുണികൊണ്ട് മൂടി അയഞ്ഞ രീതിയില്‍ കെട്ടുന്നതാണ് നല്ലത്. പിന്നീട് ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റിബയോട്ടിക് ക്രീം പുരട്ടാം.

ആവി, ചൂടുവെള്ളം എന്നിവ കൊണ്ടുണ്ടാകുന്ന പൊള്ളലിന് തീവ്രത കൂടും. നീരാവി ശരീരത്തില്‍ തട്ടുമ്പോള്‍ പഴയ അവസ്ഥയിലേക്ക് അത് മാറി അതിലെ താപോര്‍ജം സ്വതന്ത്രമാക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതാണ് പൊള്ളലിന്റെ തീവ്രത കൂട്ടുന്നത്.

Back to top button
error: