LIFENEWS

സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള അധിക ഭൂമിക്ക് കരമടയ്ക്കാൻ അവസരം ,ഗുണം 6 ലക്ഷം പേർക്ക്

സംസ്ഥാനത്ത് 55 % വില്ലേജുകളിലെ റിസർവേ നടന്നിട്ടുള്ളൂ .ബാക്കി ഉള്ള 45 % വില്ലേജുകളിലും രാജഭരണ കാലത്തും ബ്രിട്ടീഷ് ഭരണ കാലത്തുമുള്ള റെക്കോർഡുകൾ വച്ചാണ് റവന്യൂ ഭരണം നടക്കുന്നത് .ഈ പശ്ചാത്തലത്തിൽ അളവുകളിൽ പ്രശ്നം കൊണ്ട് ഉടമസ്ഥാവകാശം നൽകാതെ പോയ അധിക ഭൂമിക്ക് കരമടയ്ക്കാൻ അവസരം നൽകി സർക്കാർ ഉത്തരവ് .

Signature-ad

6 ലക്ഷത്തോളം പേർക്ക് ഗുണം ലഭിക്കുന്നതാണ് ഉത്തരവ് .1800 കളിലും 1905 വരെയുമുള്ള രേഖകൾ ആണ് പലതും .അന്ന് കോൽ കണക്കും ചങ്ങല കണക്കും ഒക്കെ ആയിരുന്നു ഭൂമിയുടെ വിസ്തൃതിയായി പറഞ്ഞിരുന്നത് .ഇത് ഭൂമിയുടെ വിസ്തൃതി സംബന്ധിച്ച ആധുനിക അളവുകൾ വന്നപ്പോൾ ധാരാളം പാളിച്ചകൾക്ക് കാരണമായി .

റീസർവേ നടന്നപ്പോൾ മിക്കവർക്കും ഭൂമിയുടെ അളവിൽ വ്യത്യാസം കണ്ടെത്തി .ചിലർക്ക് കൂടി ചിലർക്ക് കുറഞ്ഞു .1991 ൽ റവന്യൂ ബോർഡ് മെമ്പർ റിസർവ്വേ റെക്കോർഡ് അന്തിമമാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ വേണം പോക്കുവരവും ആധാരം രജിസ്‌ട്രേഷനും നടത്താൻ എന്നും സർക്കുലർ ഇറക്കി .ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഭൂമിയുടെ കരം സ്വീകരിച്ചിരുന്നത് .

ഇപ്പോൾ റീസർവേയുടെ അടിസ്ഥാനത്തിൽ അധികം വരുന്ന ഭൂമിയ്ക്ക് കരം അടക്കുന്നതിൽ പല തട്ടിലുള്ള ഉദ്യോഗസ്ഥരും വിമുഖത കാട്ടാൻ തുടങ്ങി .ഇത് പരാതിയായി റവന്യൂ കമ്മീഷണറേറ്റിൽ എത്തി .കമ്മീഷണറേറ്റ് ഇതിൽ ഒരു ശുപാർശ തയ്യാറാക്കി സർക്കാരിന് നൽകി .

ഇതിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഒരു ഉത്തരവിറക്കിയിരിക്കുകയാണ് .സർവേ ആൻഡ് ബൗണ്ടറിസ്‌ ആക്റ്റ് പ്രകാരം അധിക ഭൂമി കൈവശ ഭൂമിയുടെ അഞ്ച് ശതമാനത്തിൽ താഴെയാണെങ്കിൽ ഭൂരേഖ തഹസിൽദാർമാർക്ക് അംഗീകാരം നൽകാമെന്നും അഞ്ച് ശതമാനത്തിൽ കൂടുതൽ ആണെങ്കിൽ ജില്ലാ കളക്ടർമാർക്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്താമെന്നുമാണ് ഉത്തരവ് .

അധിക ഭൂമി സർക്കാർ ഏറ്റെടുക്കണം എന്നായിരുന്നു സർവേ വകുപ്പിന്റെ നിലപാട് .എന്നാൽ അത് നിയമവിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ് .സർക്കാർ പുറമ്പോക്കല്ല ഇതെന്നും ഉത്തരവിലൂടെ വ്യക്തമാക്കുന്നു .

Back to top button
error: